'ആരാധനയ്ക്ക് പ്രായമില്ല' തന്നെ കാണാനെത്തിയ ആരാധികയെ ഹൃദയത്തില്‍ സ്വീകരിച്ച് ധോണി
Last Updated:
ആരാധികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം ജഴ്‌സിയി ഒപ്പിട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു
ചെന്നൈ: ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണിയെ കാണാന്‍ ഒരു വിശിഷ്ട അതിഥിയും എത്തിയിരുന്നു. മത്സരം മുഴുവന്‍ കണ്ടശേഷം താരത്തെ കാണാനായി കാത്തിരുന്ന വൃദ്ധയായ ആരാധിക പ്രിയതാരത്തെ മൈതാനത്തെത്തി കണ്ടശേഷമാണ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്.
ആരാധികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം ജഴ്‌സിയി ഒപ്പിട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു. ആരാധികയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആരാധികയ്ക്കും താരം ഓട്ടോഗ്രാപ് സമ്മാനിക്കുകയും ഫോട്ടോ നല്‍കുകയും ചെയ്തു. ഐപിഎല്ലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ താരം ആരാധകരെ കാണാന്‍ വരുന്നതു മുതലുള്ള ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read: ധോണി അഭിനന്ദിക്കുമെന്ന് കരുതി പക്ഷേ; ഹെലികോപ്ടര് ഷോട്ടിനെക്കുറിച്ച് പാണ്ഡ്യ പറയുന്നു
Captain cool, @msdhoni humble 😊
Heartwarming to see this gesture from the legend in Mumbai 🤗 @ChennaiIPL #VIVOIPL pic.twitter.com/6llHlenIzL
— IndianPremierLeague (@IPL) April 4, 2019
advertisement
ഇന്നലത്തെ മത്സരത്തില്‍ ചെന്നൈ 37 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നെങ്കിലും ധോണി ടീമിനായ് 4000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു.
A series of the #Yellove Peranbu! #Thala 💛💛! #WhistlePodu 🦁 pic.twitter.com/ZIC3e3f7RG
— Chennai Super Kings (@ChennaiIPL) April 4, 2019
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആരാധനയ്ക്ക് പ്രായമില്ല' തന്നെ കാണാനെത്തിയ ആരാധികയെ ഹൃദയത്തില്‍ സ്വീകരിച്ച് ധോണി