ആറു മത്സരങ്ങളില്‍ നാലിലും തിരിച്ചടിയായത് അത് തന്നെയാണ്; ഐഎസ്എല്ലില്‍ 'വാര്‍' വേണമെന്നും ജെയിംസ്
Last Updated:
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇന്നലെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് നേരിട്ടത്. എന്നാല്‍ മത്സരത്തിനു പിന്നാലെ റഫറിയിങ്ങിലെ പിഴവാണ് തങ്ങളുടെ പരാജയത്തിനു കാരണമെന്നാരോപിച്ച് ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. പൂണെയ്‌ക്കെതിരായ മത്സരത്തിലെ വിവാദങ്ങള്‍ അടങ്ങുന്നതിനു മുന്നേയാണ് ബ്ലാസ്റ്റേഴ്‌സ് റഫറിയിങ്ങിലെ പിഴവിനെതിരെ രംഗത്ത് വരുന്നത്.
ഇതോടെ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഐഎസ്എല്ലിലും ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ് ഉന്നയിക്കുന്നത്. ഇന്നലെ കേരളത്തിനെതിരെ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെയാണ് റഫറിയിങ്ങിനെതിരെ മഞ്ഞപ്പടയുടെ ജെയിംസേട്ടന്‍ രംഗത്തെത്തിയത്.
തുടര്‍ച്ചയായി ഒരേ തെറ്റ് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്താന്‍ താനില്ലെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്. 'പുണെയ്‌ക്കെതിരായ മല്‍സരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ബെംഗളൂരുവിനായി ഛേത്രി നേടിയ ഗോളും ഓഫ് സൈഡ് വിളിക്കാതിരുന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളില്‍ സാധാരണമാണ്. എങ്കിലും തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നാലിലും റഫറിമാരുടെ തീരുമാനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് എതിരായി' ജയിംസ് പറയുന്നു.
advertisement
ബെംഗളൂരു എഫ്‌സിയെപ്പോലെ ശക്തരായ ടീമിനെതിരെ കഠിനാധ്വാനം ചെയ്താലേ ജയിക്കാനാകൂവെന്നും അതിനിടെ ഇത്തരം കാര്യങ്ങള്‍ കൂടി ആകുമ്പോള്‍ എന്ത് ചെയ്യാനാകുമെന്നും പരിശീലകന്‍ ചോദിക്കുന്നു. ഇത് ഒരു വ്യക്തിയുടെ പിഴവായി കാണേണ്ടതില്ല. ഇത്തരം അവസരങ്ങളില്‍ 'വാര്‍' മാത്രമാണ് വ്യക്തമായൊരു ഉത്തരംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2018 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആറു മത്സരങ്ങളില്‍ നാലിലും തിരിച്ചടിയായത് അത് തന്നെയാണ്; ഐഎസ്എല്ലില്‍ 'വാര്‍' വേണമെന്നും ജെയിംസ്


