രണ്ടാം ടി 20യിലും ബാറ്റ്‌സ്മാന്‍മാര്‍ പാട് പെടും; പിച്ചിന്റെ സ്വഭാവം വ്യക്തമാക്കി ക്യൂറേറ്റര്‍
Last Updated:
ലഖ്‌നൗ: ടി 20 മത്സരങ്ങള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായാണ് കരുതപ്പെടുന്നെങ്കിലും ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി ട്വന്റി പിച്ചില്‍ ബാറ്റ്‌സ്മാന്മാര്‍ പാട് പെട്ടേക്കും. പിച്ച് ക്യൂറേറ്ററിന്റെ അഭിപ്രായത്തില്‍ സീരിസിലെ ഏറ്റവും ചെറിയ സ്‌കോറാകും മത്സരത്തില്‍ കുറിക്കപ്പെടുക.
'ഇത് വലിയ സ്‌കോര്‍ പിറക്കുന്ന മത്സരമാകില്ലെന്ന് ഉറപ്പാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പിന്നിനെ തുണക്കുന്നതാകും ഇരു ഭാഗങ്ങളും' ക്യൂറേറ്റര്‍ പറഞ്ഞു. രണ്ട് ടീമുകള്‍ക്കും റണ്‍ നേടുക എന്നത് ബുദ്ധിമുട്ടാകുമെന്നും വലിയ ഷോട്ടുകള്‍ കളിക്കുന്നത് അപകടമാകുമെന്നും ക്യൂറേറ്റര്‍ പറയുന്നു.
ബിസിസിഐയുടെ ചീഫ് ക്യൂറേറ്റര്‍ ദല്‍ജിത് സിങ്ങ് യുപിസിഎ ക്യൂറേറ്റര്‍മാരായ രവീന്ദ് ചൗഹാന്‍, ശിവ് കുമാര്‍, സുരേന്ദ്ര എന്നിവരുടെ സഹായത്തോടെയാണ് ഇന്നത്തെ മത്സരത്തിനായ് പിച്ച് ഒരുക്കിയിരിക്കുന്നത്. ഔട്ട് ഫീല്‍ഡ് മികച്ചതാണെങ്കിലും സ്റ്റേഡിയത്തില്‍ പെയ്യുന്ന മഞ്ഞ് മത്സരത്തില്‍ പ്രധാന ഘടകമാകുമെന്നും കളിയെ ഇത് ബാധിക്കുമെന്നും ക്യുറേറ്റര്‍ നിരീക്ഷിക്കുന്നു.
advertisement
മറ്റു പിച്ചുകളെ അപേക്ഷിച്ച് ലഖ്‌നൗവിലെ ബൗണ്ടറിയുടെ ദൂരവും കൂടുതലാണ്. സ്‌ട്രൈറ്റ് ബൗണ്ടറി 65 അടിയും സൈഡ് ബൗണ്ടറി 87 അടിയുമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2018 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ടാം ടി 20യിലും ബാറ്റ്‌സ്മാന്‍മാര്‍ പാട് പെടും; പിച്ചിന്റെ സ്വഭാവം വ്യക്തമാക്കി ക്യൂറേറ്റര്‍


