ജിങ്കന് തെറ്റി; താരങ്ങള്‍ക്കെതിരെ ഡേവിഡ് ജെയിംസ്

Last Updated:
ഗുവാഹത്തി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ജയം കണ്ടെത്താനാകാതെ ഉഴലുകയാണ്. സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് സമനിലയും മൂന്ന് തോല്‍വിയും ഒരു ജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡിനെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട പരാജയപ്പെട്ടത്.
എന്നാല്‍ അവസാന നിമിഷം നേരിടേണ്ടി വന്ന തോല്‍വിയുടെ കാരണം താരങ്ങളാണെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന്റെ പിഴവ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും ജെയിംസ് പറയുന്നു.
'ടാക്കിള്‍ ചെയ്യാനുള്ള ജിങ്കന്റെ തീരുമാനം ആണ് തെറ്റിയത്. കളി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കി കൊടുക്കുന്നത് ശരിയല്ല' ജെയിംസ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് താരം ചലഞ്ച് കാത്ത് നില്‍ക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കന്‍ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
മത്സരത്തിന് അനുവദിച്ച എക്‌സ്ട്രാ ടൈമായ ആറ് മിനിറ്റിലായിരുന്നു എതിരാളികള്‍ രണ്ട് ഗോളുകളും നേടിയത്. ജിങ്കന്റെ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍റ്റി ഓഗ്ബച്ച ഗോളാക്കുകയായിരുന്നു. തൊട്ട് പിന്നാലെ മാസിയയും മഞ്ഞപ്പടയുടെ വലകുലുക്കി. മത്സരത്തിന്റെ എഴുപത്തി മൂന്നാം മിനിറ്റില്‍ മറ്റേജ് പോപ്ലാറ്റ്‌നിക്കായിരുന്നു കേരളത്തിന്റെ ഏക ഗോള്‍ നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജിങ്കന് തെറ്റി; താരങ്ങള്‍ക്കെതിരെ ഡേവിഡ് ജെയിംസ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement