തോല്‍വിയ്ക്ക് പിന്നാലെ തിരിച്ചടി; ചെന്നൈ സൂപ്പര്‍ താരത്തിന് പരുക്ക്; മത്സരങ്ങള്‍ നഷ്ടമായേക്കും
Last Updated:
സീസണ്‍ ആരംഭിക്കുന്നതിനു മുന്നേ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിടിയെയും ചെന്നൈയ്ക്ക് പരുക്കുമൂലം നഷ്ടപ്പെട്ടിരുന്നു
ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ 37 റണ്‍സിന്റെ തോല്‍വിയ്ക്ക് പിന്നാലെ ചെന്നൈയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരുക്ക്. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അടുത്ത മത്സരം കളിക്കുമോ എന്നകാര്യം സംശയമാണെന്ന് ഇന്നലത്തെ മത്സരത്തിനു പിന്നാലെ നായകന്‍ ധോണി തന്നെയാണ് പറഞ്ഞത്.
സീസണ്‍ ആരംഭിക്കുന്നതിനു മുന്നേ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിടിയെയും ചെന്നൈയ്ക്ക് പരുക്കുമൂലം നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബ്രാവോയും പരുക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. ഇന്നലെ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഫോം കണ്ടെത്താനും താരത്തിനു കഴിഞ്ഞിരുന്നില്ല. നാല് ഓവറില്‍ 49 റണ്‍സായിരുന്നു ബ്രാവോ വഴങ്ങിയത്.
Also Read: 'ഒരുതെറ്റ് പറ്റി മാപ്പാക്കണം' ഫീല്‍ഡിങ് പിഴവ്; ധോണിയോട് ക്ഷമചോദിച്ച് ശര്‍ദുല്‍
അവസാന ഓവറില്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ബ്രാവോയെ തകര്‍ത്ത് വിടുകയായിരുന്നു. ബാറ്റിങ്ങിലും നിറം മങ്ങിയ താരം വെറും എട്ട് റണ്‍സ് മാത്രമാണ് നേടിയത്. ശനിയാഴ്ച പഞ്ചാബുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.
advertisement
അടുത്ത മത്സരത്തിനു മുമ്പ് ബ്രാവോ പരുക്കില്‍ നിന്ന് മോചിതനാവുകയും ഫോം വീണ്ടെടുക്കുകയും ചെയ്തില്ലെങ്കില്‍ ചെന്നൈയ്ക്ക് കനത്തതിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
തോല്‍വിയ്ക്ക് പിന്നാലെ തിരിച്ചടി; ചെന്നൈ സൂപ്പര്‍ താരത്തിന് പരുക്ക്; മത്സരങ്ങള്‍ നഷ്ടമായേക്കും