ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ളണ്ടിൽ നടത്താമെന്ന് സന്നദ്ധത അറിയിച്ച് ഇസിബി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഐപിഎൽ മത്സരങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിപ്പുണ്ടായത്
ഐപിഎല്ലിന്റെ പതിനെട്ടാം പതിപ്പിൽ 17 മത്സരങ്ങൾ കൂടി ബാക്കി നിൽക്കെയാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചതായി അറിയിപ്പുണ്ടായത്.സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യയിലെ വേദികൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമല്ലെങ്കിൽ സെപ്റ്റംബർ മാസം ഇംഗ്ളണ്ടിൽ ശേഷിക്കുന്ന മത്സരങ്ങൾ നടത്താമെന്നാണ് ഇസിബി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ സുരക്ഷാകാരണളെത്തുടർന്ന് വ്യാഴാഴ്ച നടന്ന പഞ്ചാബ് കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു. കളിക്കാരെയും ജീവനക്കാരെയും ധർമ്മശാലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ട്രെയിൻ മാർഗം മാറ്റുകയും ചെയ്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണയാണ് ടൂര്‍ണമെന്റിനിടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 2021-ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടയ്ക്ക് മത്സരങ്ങൾ നിടത്തിവച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 10, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ളണ്ടിൽ നടത്താമെന്ന് സന്നദ്ധത അറിയിച്ച് ഇസിബി