Euro Cup 2024 | യമാൽ പെലെയുടെ റെക്കോർഡ് തകർത്തു; സ്പെയിനിന് നാലാം യൂറോകപ്പ് കിരീടം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞാണ് സ്പെയ്നിന്റെ നേട്ടം
സ്പെയിനിന് നാലാം യൂറോകപ്പ് കിരീടം. ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞാണ് സ്പെയ്നിന്റെ നേട്ടം. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്‍റെ സ്കോറർമാർ. സ്പെയിൻ നാലാം യൂറോകപ്പ് കിരീടം ചൂടുമ്പോൾ തുടർച്ചയായ രണ്ടാം തോല്‍വിയാണ് ഇംഗ്ലണ്ടിന്റേത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത സ്പെയിനെ കോൾ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു.
എന്നാൽ 86–ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 89–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോർണറിൽനിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി ഉനായ് സിമോണും ഡാനി ഒൽമോയും തടഞ്ഞത് മത്സരത്തിൽ നിർണായകമായി. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. നാലു പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്പെയിൻ.
അതേസമയം, യമാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. യൂറോ കപ്പ് ഫൈനലില്‍ ഇറങ്ങിയതോടെ പുരുഷ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. 17 വയസ്സ് പൂര്‍ത്തിയായി ഒരു ദിവസത്തിന് ശേഷമാണ് യമാല്‍ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. 1958-ല്‍ 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ബ്രസീലിനായി ലോകകപ്പിലിറങ്ങിയത്. 66 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡാണ് യമാല്‍ മറികടന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 15, 2024 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro Cup 2024 | യമാൽ പെലെയുടെ റെക്കോർഡ് തകർത്തു; സ്പെയിനിന് നാലാം യൂറോകപ്പ് കിരീടം