'നെറ്റ് ബോളിംഗിൽ തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ'; നടരാജന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍
- Published by:user_49
Last Updated:
ഇരുവരും സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു കളിച്ചത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചു ഇന്ത്യ പരമ്പര നേടിയിരുന്നു. അവസാനത്തെ മത്സരത്തിൽ ആതിഥേയർ ഇന്ത്യയെ 12 റൺസിന് പരാജയപ്പെടുത്തി സമാശ്വാസ ജയം നേടുകയായിരുന്നു. ഈ കളികളിലെല്ലാം താരമായത് ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബോളർ ടി. നടരാജനാണ്. ആറ് വിക്കറ്റുകൾ നേടി പരമ്പരയിൽ കൂടുതൽ വിക്കറ്റ് നേടുന്ന താരവുമായി.
നടരാജന്‍റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി എത്തിയിരിക്കുകയാണ് ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.
Also Read India Vs Australia | മാൻ ഓഫ് ദ സീരീസ് പുരസ്ക്കാരം നടരാജന് കൈമാറി ഹർദ്ദിക് പാണ്ഡ്യ; കൈയടിച്ച് ആരാധകർ
'ജയിച്ചാലും തോറ്റാലും ഫീൽഡിലും പുറത്തും ഞങ്ങൾ പരസ്പരം ബഹുമാനിക്കുമായിരുന്നു. സീരീസ് നഷ്‌ടപ്പെട്ടെങ്കിലും ഈ വ്യക്തിയിൽ ഞാൻ സന്തോഷവാനാണ്. അത്തരമൊരു നല്ല വ്യക്തി, ഗെയിമിനെ വളരെയധികം സ്നേഹിക്കുന്നു. നെറ്റ് ബോളിംഗിൽ തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ വരെ എത്തി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.'- ഡേവിഡ് വാർണർ ഇൻസ്റ്റയിൽ കുറിച്ചു.
advertisement
advertisement
കന്നി വിദേശ പര്യടനത്തിൽ തന്നെ അതുല്യമായ പ്രകടനമാണ് തമിഴ്നാട്ടുകാരനായ ടി നടരാജൻ നടത്തിയത്. ടീമിൽ ഇടംനേടിയെങ്കിലും ഏകദിന പരമ്പരയ്ക്കിടെ നെറ്റ് ബൌളറായാണ് നടരാജൻ ടീമിനൊപ്പം ചേർന്നത്. എന്നാൽ നെറ്റിൽ തകർപ്പൻ പ്രകടനം നടത്തിയ നടരാജനെ കാൻബറയിൽ നടന്ന ആദ്യ ടി20യിൽ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2020 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നെറ്റ് ബോളിംഗിൽ തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ'; നടരാജന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍


