ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്സണ് ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നു
Shane Watson
Last Updated :
Share this:
ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കലാശപോരാട്ടത്തില്‍ അവസാന നിമിഷം വരെ വിജയ സാധ്യതകള്‍ മാറിമറിയുകയായിരുന്നു. വാട്സണും ബ്രാവോയും കൂടി ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോള്‍ ബ്രാവോയെ വീഴ്ത്തി മുംബൈ മത്സരത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. എന്നാല്‍ വാട്സണെന്ന ഒറ്റായാള്‍ പോരാളി 59 പന്തില്‍ 80 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം സ്വപ്നം കാണാനും കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ വാട്സണെയും വീഴ്ത്തി അവസാന പന്തില്‍ ശര്‍ദുല്‍ താക്കൂറിനെയും പുറത്താക്കി മുംബൈ ജയം സ്വന്തമാക്കിയപ്പോള്‍ വാട്സണിന്റെ പോരാട്ടം വെറുതെയാവുകയായിരുന്നു. എന്നാല്‍ മത്സരത്തിലെ അസാമാന്യ പോരാട്ടത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടുകയാണ് ഷെയ്ന് വാട്സണ്. 80 റണ്‍സുമായി അവസാന നിമിഷം വരെ പൊരുതിയതല്ല മറിച്ച് മത്സരത്തിനിടെ പരുക്കേറ്റിട്ടും ചോരയൊലിക്കുന്ന കാലുമായി ബാറ്റിങ് തുടര്‍ന്നതാണ് വാട്സണെ വാര്‍ത്തകളില്‍ നിറക്കുന്നത്.
മത്സരത്തിനു പിന്നാലെ വാട്സന്റെ സഹതാരം ഹര്ഭജന് സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്സന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. എന്നാല്‍ സഹതാരങ്ങളോട് വരെ ഇക്കാര്യം പങ്കുവെക്കാതെയാണ് താരം ബാറ്റിങ് തുടര്‍ന്നത്.
'ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്സണ് ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നു' ഹര്ഭജന് പറയുന്നു. പാഡ് കൊണ്ട് മറഞ്ഞിരിക്കുന്ന കാല്‍മുട്ടിന്റെ ഭാഗത്ത് ചോര പടര്‍ന്നു നില്‍ക്കുന്നതിന്റെ ഫോട്ടോ ഉല്‍പ്പെടെയാണ് ഹര്ഭജന് ഇക്കാര്യം പങ്കുവെച്ചത്. മത്സരത്തിന്റെ 20ാം ഓവറിന്റെ നാലാം പന്തിലായിരുന്നു വാട്സണ് റണ്‍ഔട്ടാകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.