നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സ്വന്തം രാജ്യത്തെ വിറ്റ ഒരുത്തനോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു'; ആമിറിനെതിരെ ഹര്‍ഭജന്‍ സിങ്

  'സ്വന്തം രാജ്യത്തെ വിറ്റ ഒരുത്തനോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു'; ആമിറിനെതിരെ ഹര്‍ഭജന്‍ സിങ്

  ആമിറിനെപ്പോലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പാക് പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

  News18

  News18

  • Share this:
   ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും(Harbhajan Singh) പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിറും(Mohammad Amir) തമ്മിലടിച്ചത് വലിയ വാര്‍ത്തായായിരുന്നു. ട്വിറ്ററിലൂടെയാണ്(Twitter) ഇരു താരങ്ങളും തമ്മിലടിച്ചത്. ഇന്ത്യയുടെ 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍ ചെയ്ത ട്വീറ്റാണ് പോരിന് തുടക്കമിട്ടത്.

   ഇപ്പോഴിതാ മുഹമ്മദ് ആമിറിനെതിരെ വീണ്ടും തുറന്നടിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ചില്ലറപ്പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത ക്രിക്കറ്റ് താരമായ ആമിറിനെപ്പോലൊരു താരത്തോട് താന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും ആമിറിനെപ്പോലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പാക് പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

   'സീനിയര്‍ ക്രിക്കറ്റ് താരങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് പഠിക്കാന്‍ കഴിയുന്ന ഒരു സ്‌കൂള്‍ തുറക്കാന്‍ ഞാന്‍ ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്ത്, ഞങ്ങളെ മര്യാദകള്‍ പഠിപ്പിക്കുന്നുണ്ട്. ഇന്നും വസീം അക്രത്തെപ്പോലുള്ള ക്രിക്കറ്റ് കളിക്കാരോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. അദ്ദേഹത്തെ (ആമിര്‍) പോലെയുള്ള ആളുകള്‍ക്ക് ആരോട് എന്ത് സംസാരിക്കണമെന്ന് അറിയില്ല, തന്റെ രാജ്യത്തെ വിറ്റ ഒരാളുടെ അഭിപ്രായത്തോട് താന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു'- ഹര്‍ഭജന്‍ പറഞ്ഞു.

   Read also: ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍; മറുപടിയുമായി ഹര്‍ഭജനും; ട്വിറ്ററില്‍ തമ്മിലടിച്ച് താരങ്ങള്‍

   ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോടു തോല്‍വിവഴങ്ങിയതിനു പിന്നാലെയാണ് ഇരുവരുടെയും വാക്പോര് ആരംഭിച്ചത്. പാക് ജയത്തിനു പിന്നാലെ പ്രകോപന കമന്റുമായി ആമിറാണ് തുടക്കമിട്ടത്.

   '130 കി.മി വേഗതയിലുള്ള പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിട്ടുള്ളൂ, ഷഹീന്‍ അഫ്രീദിയുടേത് പറ്റില്ല': മാത്യു ഹെയ്ഡന്‍

   ടി20 ലോകകപ്പില്‍ പാക് ബൗളര്‍മാരുടെ അതിവേഗ പന്തുകളാണ് ഇന്ത്യയെ തോല്‍പിച്ചതെന്ന വിലയിരുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ താരവും പാകിസ്ഥാന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

   'കളിയിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാന്‍ വലിയ ധൈര്യമാണ് ഷഹീന്‍ കാണിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറിയാണ് ഷഹീന്‍ അഫ്രീദിയില്‍ നിന്ന് കണ്ടത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്ക്ക് എതിരെ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണ്'- ഹെയ്ഡന്‍ പറഞ്ഞു.

   ഇന്ത്യന്‍ ഓപ്പണര്‍മാരെ തകര്‍ത്ത ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ മത്സരത്തില്‍ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന്‍ തന്റെ അടുത്ത ഓവറില്‍ ലോകേഷ് രാഹുലിന്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്‌പെല്ലില്‍ ടോപ്പ് സ്‌കോറര്‍ വിരാട് കോഹ്ലിയുടെ (57) വിക്കറ്റും ഷഹീന്‍ സ്വന്തമാക്കി.
   Published by:Sarath Mohanan
   First published:
   )}