ധോണി അഭിനന്ദിക്കുമെന്ന് കരുതി പക്ഷേ; ഹെലികോപ്ടര്‍ ഷോട്ടിനെക്കുറിച്ച് പാണ്ഡ്യ പറയുന്നു
Last Updated:
ഷോട്ട് കളിക്കുമ്പോള്‍ അദ്ദേഹം അഭിനന്ദിക്കുമെന്നായിരുന്നു കരുതിയത്
ചെന്നൈ: ഐപിഎല്‍ എന്നും ബാറ്റ്‌സ്മാന്മാരുടെ സുന്ദര ഷോട്ടുകള്‍ നിറഞ്ഞതാണ്. ഇന്ത്യന്‍ സീനിയര്‍ താരം എംഎസ് ധോണിയുടെ ഹെലിക്ടോപ്ടര്‍ ഷോട്ടിന് ലീഗില്‍ ആരാധകരേറെയാണ്. ഇന്നലെ മുംബൈ ചെന്നൈ മത്സരം നടക്കുമ്പോള്‍ ധോണിയും മലിംഗയും നേര്‍ക്കുനേര്‍ വന്നാല്‍ ഹെലികോപ്ടര്‍ ഷോട്ട് കാണാന്‍ കഴിയുമെന്ന് കരുതിയ ആരാധകര്‍ക്കിടയിലേക്ക് ഹെലിക്ടോപ്ടര്‍ ഷോട്ട് ഉതിര്‍ത്തത് മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയായിരുന്നു.
ധോണിയെ വിക്കറ്റ് കീപ്പിങ്ങിനു പിന്നില്‍ കാഴ്ചക്കാരനാക്കിയായിരുന്നു ഹര്‍ദിക്കിന്റെ ഈ ഷോട്ട്. ഡെയ്വന്‍ ബ്രാവോ എറിഞ്ഞ മുംബൈ ഇന്നിങ്‌സിന്റെ അവാസന ഓവറിലായിരുന്നു താരം ധോണിയുടെ ഷോട്ട് കടംകൊണ്ടത്. ഷോട്ടു കണ്ട ധോണി തന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടായില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക്.. മത്സരശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
Also Read: തോല്‍വിയ്ക്ക് പിന്നാലെ തിരിച്ചടി; ചെന്നൈ സൂപ്പര്‍ താരത്തിന് പരുക്ക്; മത്സരങ്ങള്‍ നഷ്ടമായേക്കും
'ധോണിയെ സാക്ഷിയാക്കി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുമ്പോള്‍ അദ്ദേഹം അഭിനന്ദിക്കുമെന്നായിരുന്നു കരുതിയത്.' താരം പറഞ്ഞു. ഹര്‍ദ്ദിക്കിന്റെ ഷോട്ട് സിക്‌സര്‍ പറന്നപ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു ധോണി വിക്കറ്റിനു പിന്നില്‍ നിന്നത്.'
advertisement
Special to hit helicopter shot with @msdhoni watching: Hardik
"Hoped MS would congratulate me after that shot 😜"
An overjoyed @hardikpandya7 talks about emulating inspiration MSD's pet stroke against CSK. Interview by @Moulinparikh #MIvCSK @mipaltan
📹 https://t.co/jLLWXuZRYe pic.twitter.com/aci6s6cPBF
— IndianPremierLeague (@IPL) April 4, 2019
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2019 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണി അഭിനന്ദിക്കുമെന്ന് കരുതി പക്ഷേ; ഹെലികോപ്ടര്‍ ഷോട്ടിനെക്കുറിച്ച് പാണ്ഡ്യ പറയുന്നു