'മിതാലി ഒറ്റപ്പെടുന്നു!'; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍

Last Updated:
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഭിന്നത രൂക്ഷമാകുന്നു. പരിശീലകന്‍ രമേഷ് പവാറും മുതിര്‍ന്ന താരം മിതാലി രാജും പരസ്പരം ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ പരിശീലകന്റെ പക്ഷംപിടിച്ച് ടി20 നായിക ഹര്‍മന്‍പ്രീതും ഉപനായിക സ്മൃതി മന്ദാനയും രംഗത്തെത്തി. ടീമിന്റെ പരിശീലകനായി രമേഷ് പൊവാറിനെ നിലനിര്‍ത്തണമെന്ന് ഇരുതാരങ്ങളും ബിസിസിഐയോട് ആവശ്യപ്പെട്ടു.
ടീമിനെ പ്രചോദിപ്പിക്കാനും വലിയ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാക്കാനും പൊവാറിന് കഴിഞ്ഞെന്നാണ് ബിസിസിഐക്ക് അയച്ച ഇ മെയിലില്‍ മുതിര്‍ന്ന താരങ്ങള്‍ പറയുന്നത്. ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ ഒഴിവാക്കിയത് ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനമായിരുന്നെന്നും ഇവര്‍ ഇ മെയിലിലൂടെ പറഞ്ഞു.
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
2021 വരെ പവാറിനെ വീണ്ടും നിയമിക്കണമെന്നാണ് ഇരുതാരങ്ങളുടെയും ആവശ്യം. നേരത്തെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെയാണ് ടീമില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സീനിയര്‍ താരവും മുന്‍ നായികയുമായ മിതാലി രാജ് ഇല്ലാതെയായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. സെമിയില്‍ കളിപ്പിക്കാതിരുന്ന കോച്ച് തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു മിതാലിയുടെ ആരോപണം.
advertisement
എന്നാല്‍ സീനിയര്‍ താരത്തെ നിയന്ത്രിക്കുക പ്രയാസമാണെന്നും, ടീം വിട്ടുപോകുമെന്ന് മിതാലി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പവാറും ബിസിസിഐക്ക് മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള ആരോപണങ്ങളും മറുപടികളും രൂക്ഷമായ സാഹചര്യത്തില്‍ തന്നെയാണ് പരിശിലകനെ പിന്തുണച്ച് ടീം അഗങ്ങളും രംഗത്തിറങ്ങിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മിതാലി ഒറ്റപ്പെടുന്നു!'; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍
Next Article
advertisement
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
  • മന്ത്രിയുടെ മതധ്രുവീകരണ പരാമർശം സംസ്ഥാന സൗഹൃദ അന്തരീക്ഷം തകർക്കുന്നതാണെന്ന് സമസ്ത പറഞ്ഞു

  • വോട്ടിംഗ് മതവും സമുദായവും നോക്കിയാണെന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് വിമർശനം

  • ഉത്തർ ഇന്ത്യയിൽ മതധ്രുവീകരണം കേട്ട കേൾവിയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement