• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ധോണി ഈ ടീമിന്റെ ഐശ്വര്യം'; ഇന്ത്യന്‍ ടീമിലെ ചരിത്ര നേട്ടങ്ങള്‍ക്ക് സാക്ഷിയായി എന്നും ധോണി

'ധോണി ഈ ടീമിന്റെ ഐശ്വര്യം'; ഇന്ത്യന്‍ ടീമിലെ ചരിത്ര നേട്ടങ്ങള്‍ക്ക് സാക്ഷിയായി എന്നും ധോണി

dhoni kohli

dhoni kohli

  • Share this:
    വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്ത കാലത്തായി എന്ത് നല്ല കാര്യം നടന്നാലും അതിന്റെയൊരു ഭാഗത്ത് എംഎസ് ധോണിയെന്ന ക്യാപ്റ്റന്‍ കൂളുമുണ്ടാകാറുണ്ട്. ഇന്ന് വിരാട് ചരിത്ര നേട്ടവുമായി 10,000 ക്ലബ്ബില്‍ പ്രവേശിക്കുമ്പോഴും മറുഭാഗത്ത് ധോണി തന്നെയായിരുന്നു.

    ഇത് അഞ്ചാമത്തെ തവണയാണ് ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ചരിത്രമെഴുതി ചേര്‍ക്കുമ്പോള്‍ ധോണി പിച്ചിലുണ്ടാകുന്നത്. അതില്‍ 2011 ലോകകപ്പില്‍ വിജയ റണ്‍ നേടിയതൊഴിച്ച് നിര്‍ത്തിയാല്‍ ബാക്കി നാല് പ്രധാന സംഭവങ്ങളിലും ധോണി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്നു.

    'പക്ഷേ കോഹ്‌ലിയല്ല'; പാക് മുന്‍ വനിതാ ടീം നായികയുടെ ഇഷ്ട ക്രിക്കറ്റര്‍ ഈ ഇന്ത്യന്‍ താരം

    ആദ്യത്തെ പ്രധാന സംഭവം 20007 ലെ പ്രഥമ ടി 20 ലോകകപ്പില്‍ യുവരാജ് സിങ്ങിന്റെ ആറ് സിക്‌സറുകള്‍ പിറന്ന നിമിഷമായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറുപന്തുകളിലും യുവി അതിര്‍ത്തി കടത്തുമ്പോള്‍ കാഴ്ചക്കാരന്റെ വേഷത്തില്‍ മറുഭാഗത്ത് ഉണ്ടായിരുന്നത് ധോണിയാണ്.

    കോഹ്‌ലിയുടെ തിളക്കത്തിനിടയിലും ഇന്ത്യ ഇന്ന് നേടാതെ പോയ മൂന്ന് റെക്കോര്‍ഡുകള്‍

    ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഒരു താരം ഇരട്ട സെഞ്ച്വറി നേടുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. സച്ചിന്റെ ഇരട്ട സെഞ്ച്വറി നേട്ടത്തിന് കരുത്തേകിയ കൂട്ടുകെട്ടുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നത് എംഎസ് ധോണി തന്നെയാണ്.



    പിന്നീട് ഇന്ത്യയുടെ 'ഹിറ്റ് മാന്‍' രോഹിത് ശര്‍മ തന്റെ ആദ്യ ഇരട്ടശതകം കുറിച്ചപ്പോഴും മറുഭാഗത്ത് നനങ്കൂരമിട്ടിരുന്ന കപ്പിത്താന്‍ എംഎസ്ഡി തന്നെ. ഇന്ന് വിന്‍ഡീസിനെതിരായ മത്സരത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കുമ്പോള്‍ മറുഭാഗത്ത് അഭിനന്ദനങ്ങളുമായെത്താന്‍ കാത്തിരുന്നതും 'സൂപ്പര്‍ നായകന്‍' ധോണിയായിരുന്നു.

    First published: