advertisement

സംശയമൊന്നുമില്ല, നിലവിലെ മികച്ച ബാറ്റ്സ്മാൻ കോഹ്‌ലി തന്നെ: ഇയാന്‍ ചാപ്പല്‍

Last Updated:

സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെക്കാളുമൊക്കെ കേമന്‍ കോഹ്‌ലി തന്നെയാണെന്ന് ചാപ്പല്‍ വെളിപ്പെടുത്തി

ഈ തലമുറയിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍.
ഷോട്ടുകള്‍ കളിക്കുന്നതിലെ പ്രാഗത്ഭ്യവും അസാമാന്യ കായികക്ഷമതയും വിരാട് കോഹ്‌ലിയെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പുതിയ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെക്കാളുമൊക്കെ കേമന്‍ കോഹ്‌ലി തന്നെയാണെന്ന് ഒരു യൂട്യൂബ് ചാനലിന്റെ പരിപാടിയില്‍ ചാപ്പല്‍ വെളിപ്പെടുത്തി.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയുടെ റെക്കോഡ് അവിശ്വസനീയമാണ്. പരിമിത ഓവര്‍ മത്സരങ്ങളിലാണ് ഏറ്റവും മികച്ച റെക്കോഡ് എന്നും ചാപ്പല്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് കോഹ്ലിക്ക് അടുത്തെങ്ങുമെത്തില്ലെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞതിന് പിന്നാലെയാണ് ചാപ്പലിന്റെ പ്രതികരണം.
advertisement
കോഹ്‌ലി ഇതുവരെ എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ റണ്‍സും തികച്ചു. എല്ലാ ഫോര്‍മാറ്റിലും അമ്പതിന് മുകളിലാണ് ശരാശരി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
സംശയമൊന്നുമില്ല, നിലവിലെ മികച്ച ബാറ്റ്സ്മാൻ കോഹ്‌ലി തന്നെ: ഇയാന്‍ ചാപ്പല്‍
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement