ICC | ഓഗസ്റ്റിലെ മികച്ച താരം ജോ റൂട്ട്; മികച്ച ഫീല്‍ഡിങ്ങിന് വളര്‍ത്തുനായയ്ക്ക് സ്‌പെഷ്യല്‍ അവാര്‍ഡ്, വീഡിയോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
അയലന്‍ഡ് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അതിക്രമിച്ച് ഗ്രൗണ്ടില്‍ കടന്ന് മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്.
ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് സ്വന്തമാക്കി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനമാണ് റൂട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നാല്‍ ഇത്തവണ മറ്റൊരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി ഐസിസി ഏര്‍പ്പാടാക്കിയിരുന്നു.
മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിന് ഒരു വളര്‍ത്തുനായക്കാണ് ഐസിസി അവാര്‍ഡ് നല്‍കിയത്. അയലന്‍ഡ് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അതിക്രമിച്ച് ഗ്രൗണ്ടില്‍ കടന്ന് മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്ലെയര്‍ ഓഫ് ദ മൊമന്റും ഡാസില്‍ തന്നെയാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടു.
ഓള്‍ അയര്‍ലന്‍ഡ് വനിതാ ട്വന്റി20 കപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകടന്ന നായയാണ് സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയത്. ബ്രെഡിയും സിഎസ്എന്നും തമ്മിലുള്ള മത്സരത്തിന്റെ 9-ാം ഓവറിലാണു ഗ്രൗണ്ടില്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. 46-6 എന്ന സ്‌കോറില്‍ ബാറ്റു ചെയ്തിരുന്ന ടീമിനു ജയിക്കാന്‍ 21 പന്തില്‍ 27 റണ്‍സ് വേണം എന്നിരിക്കെയാണ് നായ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്.
advertisement
Exceptional athleticism in the field 👌pic.twitter.com/N5U1szC5ZI
— ICC (@ICC) September 13, 2021
മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ പാഴായ ത്രോയില്‍ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു. ഇതോടെ മത്സരം തടസപ്പെടുകയായിരുന്നു. അവസാനം നായ ബോള്‍ ക്രീസിലുള്ള ബാറ്റര്‍ക്ക് കൈമാറി. അപ്പോഴേക്കും നായയുടെ ഉടമയും ഗ്രൗണ്ടിലെത്തിയിരുന്നു. പന്ത് തിരികെ ഫീല്‍ഡിംഗ് ടീമിന് നല്‍കിയതോടെയാണ് മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
advertisement
'പിച്ചിലെ കുട്ടി അക്രമിയുടെ മികച്ച ഫീല്‍ഡിങ്' എന്ന അടിക്കുറിപ്പോടെ ക്രിക്കറ്റ് അയര്‍ലന്‍ഡ് ഈ വീഡിയോ ട്വീറ്റ് ചെയ്തു. വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. 46 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടമായി ടീം തകര്‍ച്ച നേരിടുന്ന സമയത്തു വാലറ്റത്തെ ഉശിരന്‍ പ്രകടനത്തെയാണു കോച്ച് ഉറ്റുനോക്കിയതെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.
ഇത്തരം 'അക്രമികളെ' മാത്രമേ ഗ്രൗണ്ടിലേക്കു കടക്കാന്‍ അനുവദിക്കാവൂ എന്നും ജാര്‍വോകളെ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
advertisement
അതേസമയം, ഓഗസ്റ്റ് മാസത്തിലെ മികച്ച താരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഇടം നേടിയിരുന്നെങ്കിലും ബുംറയെ മറികടന്ന് റൂട്ട് അവാര്‍ഡ് നേടുകയായിരുന്നു. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്കായി ബുംറയും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ബൗളിങ്ങില്‍ പുലര്‍ത്തിയ മികവിന് പുറമെ പരമ്പരയില്‍ നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യക്കായി വാലറ്റത്ത് നിര്‍ണായക റണ്‍സ് സംഭാവന ചെയ്യാനും ബുംറയ്ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ ബുംറ അവാര്‍ഡ് സ്വന്തമാക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC | ഓഗസ്റ്റിലെ മികച്ച താരം ജോ റൂട്ട്; മികച്ച ഫീല്‍ഡിങ്ങിന് വളര്‍ത്തുനായയ്ക്ക് സ്‌പെഷ്യല്‍ അവാര്‍ഡ്, വീഡിയോ