ലോകകപ്പ് ഫൈനലിൽ അംപയറുടെ പിഴവ് മൂലം ഇംഗ്ലണ്ടിന് ഒരു റൺ അധികം കിട്ടിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഐസിസി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫീൽഡ് അംപയറുടേത് ആണെന്ന് ഐസിസി വ്യക്തമാക്കി. അമ്പതാം ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറി കടന്നപ്പോൾ ഇംഗ്ലണ്ടിന് അഞ്ച് റൺസിന് പകരം ആറ് റൺസ് അനുവദിച്ചതാണ് വിവാദമായത്.
പന്ത്രണ്ടാം ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം നിശ്ചിത ഓവറിൽ സമനിലയിൽ അവസാനിച്ചു. ഇതേത്തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ ഏറ്റവുമധികം ബൌണ്ടറി നേടിയതിന്‍റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരം ടൈ ആയതോടെ ജേതാക്കളെ നിശ്ചയിക്കാൻ ബൌണ്ടറി നിയമം കൊണ്ടുവന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. മുൻതാരങ്ങളും കളിയെഴുത്തുകാരുമൊക്കെ ബൌണ്ടറി നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.