ലോകകപ്പ് ക്രിക്കറ്റിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ഐസിസി; ഇതെന്തൊരു തരംതാഴ്ത്തലെന്ന് ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
കടുത്ത വിമര്‍ശനങ്ങളാണ് പോസ്റ്ററിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഈ വര്‍ഷം ഇന്ത്യയില്‍വെച്ച് നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ലോകകപ്പ് ക്രിക്കറ്റിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). കഴിഞ്ഞ ലോകകപ്പിലെ വിജയികളായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ട്രോഫിയുടെ മുന്നില്‍ നില്‍ക്കുന്നതാണ് പോസ്റ്റര്‍. മുംബൈയാണ് ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണിച്ചിട്ടുള്ളത്.
അതേസമയം, വളരെ നിരാശാജനകമായ കമന്റുകളാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ക്കു പകരം ഡിജിറ്റലി എഡിറ്റ് ചെയ്ത ചിത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് നിരാശ പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
കടുത്ത വിമര്‍ശനങ്ങളാണ് പോസ്റ്ററിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലോകകപ്പ് പോസ്റ്ററിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഒരാള്‍ പറഞ്ഞു. അതേസമയം, ഇത് കുറച്ച് തരംതാഴ്ന്ന പ്രവര്‍ത്തിയായിപ്പോയെന്ന് മറ്റൊരാള്‍ പറഞ്ഞു. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് തോന്നുന്നുവെന്ന് നിരാശ നിറഞ്ഞ മുഖത്തിന്റെ ഇമോജി പങ്കുവെച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചു.
advertisement
Also read-Stuart Broad: എറിഞ്ഞ അവസാന പന്തിൽ വിജയ വിക്കറ്റ്; നേരിട്ട അവസാന പന്തിൽ സിക്സ്; സ്റ്റുവർട്ട് ബ്രോഡിന് സ്വപ്നതുല്യ വിടവാങ്ങൽ
ഈ വര്‍ഷത്തെ പോസ്റ്ററും കഴിഞ്ഞ ലോകകപ്പിലെ പോസ്റ്റര്‍ വെച്ച് താരതമ്യവും ആരാധകര്‍ നടത്തി. ഈ വര്‍ഷത്തിലെ തിളക്കം കുറഞ്ഞ പോസ്റ്ററിനെ മുന്‍പതിപ്പിലെ ഗംഭീരവും മികച്ചതുമായ പോസ്റ്ററുമായി താരതമ്യംചെയ്തു. ഇതും അതൃപ്തിക്ക് ആക്കം കൂട്ടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോലിയും മറ്റ് രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഒന്നിച്ചുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ആരാധകര്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്.
advertisement
13 മാസം മുമ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് മാസം മുമ്പ് മാത്രമാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തീം സോങ്ങ് ഇല്ല, ആവേശമില്ല. കാപ്റ്റന്മാരുടെ പോസ്റ്റര്‍ ഇങ്ങനൊരു രീതിയിലുമായി. ഇതില്‍പ്പരം തരംതാഴ്ത്തല്‍ വേറെ ഇല്ല എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസലന്‍ഡും തമ്മിലുള്ള മത്സരത്തോടെ ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. അതേസമയം, ടീമുകളുടെ ഔദ്യോഗിക കാപ്റ്റന്മാരെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയും ചിരകാല വൈരികളായ പാകിസ്താനും തമ്മിലുള്ള മത്സരം നവരാത്രി ഉത്സവത്തിന്റെ അന്ന് വന്നതും ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അഹമ്മദാബാദില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 01, 2023 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ക്രിക്കറ്റിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ഐസിസി; ഇതെന്തൊരു തരംതാഴ്ത്തലെന്ന് ആരാധകര്‍