FIFA Ranking | ഫിഫ റാങ്കിങിൽ അഞ്ച് സ്ഥാനം മുന്നേറി ഇന്ത്യ; നൂറാം റാങ്കിലേക്ക് കുതിക്കുന്നു

Last Updated:

8.57 പോയിന്‍റ് നേടിയാണ് ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയത്, നേരത്തെ 106-ാം സ്ഥാനത്തായിരുന്നു ഇന്ത്യ

ഏറ്റവും പുതിയ ഫിഫ റാങ്കിങിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യ. അഞ്ച് സ്ഥാനം മുന്നേറിയ ഇന്ത്യ 101-ാം റാങ്കിലെത്തി. വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങിലാണ് ഇന്ത്യയുടെ നേട്ടം. 8.57 പോയിന്‍റ് നേടിയാണ് ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയത്. നേരത്തെ 106-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ലോകജേതാക്കളായ അർജന്‍റീന ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നാം റാങ്കിലെത്തി. ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്താണ്. ഒന്നാമതായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, നാലു മുതൽ പത്തു വരെയുള്ള റാങ്കിൽ മാറ്റമില്ല.
അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര ടൂർണമെന്റിലെ വിജയമാണ് ഇന്ത്യയുടെ റാങ്കിങ്ങിനെ സഹായിച്ചത്. ത്രിരാഷ്ട്ര ടൂർണമെന്റിൽ മ്യാൻമറിനെയും കിർഗിസ്ഥാനെയുമാണ് തോൽപ്പിച്ചത്.
കഴിഞ്ഞ മാസം ഇംഫാലിൽ കിർഗിസ്ഥാനെതിരെ 2-0നും മ്യാൻമാനറിനെ 1-0നുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇത് പ്രധാനപ്പെട്ട പോയിന്റുകൾ നേടാൻ ടീം ഇന്ത്യയെ സഹായിച്ചു. ഏറ്റവും പുതിയ റാങ്കിംഗിന് ശേഷം, ഇന്ത്യ ഇപ്പോൾ ന്യൂസിലൻഡിനും കെനിയയ്ക്കും ഇടയിലാണ്.
advertisement
ഇന്ത്യ റാങ്കിങിൽ മുന്നേറ്റം നടത്തിയതിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിൽ മികച്ച വിജയം കൈവരിക്കാൻ ടീം കഠിനമായി പരിശ്രമിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ 5 സ്ഥാനം കുതിച്ചു 101 ആയി. കൂടുതൽ മികച്ച വിജയത്തിനായി ടീം കഠിനാധ്വാനം നടത്തും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്കിംഗ് ഏതാണ്?
ഫിഫ റാങ്കിംഗിൽ ഇന്ത്യ ആദ്യ 100ൽ ഇടംപിടിക്കുന്നത് അപൂർവമാണ്. 1996-ലാണ് അവർ അവസാനമായി ആദ്യ 100 പട്ടികയിൽ പ്രവേശിച്ചത്. ആ വർഷം ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. നിലവിൽ ഫിഫ റാങ്കിങ്ങിൽ 61-ാം സ്ഥാനത്താണ് ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA Ranking | ഫിഫ റാങ്കിങിൽ അഞ്ച് സ്ഥാനം മുന്നേറി ഇന്ത്യ; നൂറാം റാങ്കിലേക്ക് കുതിക്കുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement