കാര്യവട്ടത്ത് കപ്പുയര്‍ത്തിയാല്‍ ഇന്ത്യ നേടുന്നത് ഈ റെക്കോര്‍ഡ്
Last Updated:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയാണെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം. അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയാണെങ്കില്‍ വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ എട്ടാം പരമ്പര നേട്ടമെന്ന റെക്കോര്‍ഡാണ് ഇന്ത്യക്ക് സ്വന്തമാവുക.
ഏറ്റവും അസാനം വിന്‍ഡീസ് ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കിയത് 2006 ല്‍ സ്വന്തം നാട്ടില്‍വെച്ചായിരുന്നു. ഉച്ഛയ്ക്ക് ശേഷം മഴപെയ്യാന്‍ സാധ്യതയുണ്ടെന്നത് മാത്രമാണ് മത്സരത്തെ അലട്ടുന്ന കാര്യം. ഇന്ത്യ വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസീസ് പര്യടനമാണെന്നിരിക്കെ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
India look for an eighth consecutive bilateral series win against the Windies, who have one last chance to draw the series.
Who will come out on top? #INDvWI PREVIEW👇https://t.co/YX2aVxuPwV pic.twitter.com/qqj44JMv71
— ICC (@ICC) November 1, 2018
advertisement
അതേസമയം മറുഭാത്ത് വിന്‍ഡീസിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവരുന്നത്. രണ്ടാം ഏകദിനത്തില്‍ സമനിലയും മൂന്നാം ഏകദിനത്തില്‍ ജയവും സ്വന്തമാക്കിയ വിന്‍ഡീസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ജയിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. റണ്ണൊഴുകുന്ന കാര്യവട്ടത്തെ പിച്ചില്‍ കളിയെങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2018 12:56 PM IST


