സാധ്യത ഓസീസിന്; മുന്‍കൂര്‍ ജാമ്യവുമായി രഹാനെ

Last Updated:
അഡ്ലെയ്ഡ്: ഓസീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം പുറപ്പെടുന്നതിനും എത്രയോ മുമ്പ് തന്നെ വിജയ സാധ്യത ഇന്ത്യക്കാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്താന്‍ തുടങ്ങിയിരുന്നു. ഓസീസിന്റെ സൂപ്പര്‍ താരങ്ങളായ സ്മിത്തും വാര്‍ണറും കളത്തിനു പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ പരമ്പരനേടുമെന്നായിരുന്നു വിലയിരുത്തലുകളെല്ലാം. ഇന്ത്യയുടെയും ഓസീസിന്റെയപം താരങ്ങള്‍ക്ക് പുറമെ മറ്ര് ടീമുകളുടെയും സീനിയര്‍ താരങ്ങള്‍ ഇതേ അഭിപ്രായവുമായും രംഗത്തെത്തി.
എന്നാല്‍ ടി20 പരമ്പര സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഒരുദിവസം ശേഷിക്കെ ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ പറയുന്നത് ഇന്ത്യയെക്കാള്‍ വിജയ സാധ്യത ഓസീസിനാണ് എന്നാണ്. ഓസ്‌ട്രേലിയയുടെ ബൗളിംഗ് കരുത്താണ് പരമ്പരയില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും രഹാനെ പറഞ്ഞു.
ഏത് ടീമും സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ കരുത്തരാണെന്ന് പറഞ്ഞ ഇന്ത്യന്‍ ഉപനായകന്‍ ഓസീസും അതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും കൂട്ടിച്ചേര്‍ത്തു. 'അവരുടെ അവിഭാജ്യഘടകങ്ങളായിരുന്ന സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസ് ഇപ്പോഴും കരുത്തരാണ്. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണനാവില്ല. അവരുടെ ബൗളിങ്ങ് നിര നോക്കു. അത് മികച്ചതാണ്. ടെസ്റ്റില്‍ ജയിക്കണമെങ്കില്‍ മികച്ച ബൗളിങ്ങ് നിര ഉണ്ടായേ മതിയാവൂ. അതുകൊണ്ടുതന്നെ, ഈ പരമ്പരയിലും ഓസ്‌ട്രേലിയക്ക തന്നെയാണ് സാധ്യത.' രഹാനെ പറഞ്ഞു.
advertisement
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്ച അഡലെയ്ഡിലാണ് തുടക്കമാവുന്നത്. ബൂംറയും ഭൂവനേശ്വര്‍ കുമാറും അടങ്ങുന്ന മികച്ച ബൗളിങ്ങ്‌നിരയുമായാണ് ഇന്ത്യയും ഓസീസില്‍ കളിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയസാധ്യത ഒരുപോലെയാണെന്നാണ് വിലയിരുത്തലുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സാധ്യത ഓസീസിന്; മുന്‍കൂര്‍ ജാമ്യവുമായി രഹാനെ
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement