ഒരോവറില്‍ അഞ്ച് സിക്സര്‍; സഞ്ജുവിന് തകർപ്പൻ സെഞ്ച്വറി! ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 47-ൽ 111 റൺസാണ് എടുത്തത്
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ് നേട്ടം. ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഉണ്ടായത്. സഞ്ജു സാംസണിൻ്റെ സെഞ്ച്വറിയുടെ ബലത്തില്‍ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ നേടിയത്.
ബംഗ്ലാദേശിന് ജയിക്കാൻ 298 റൺസായിരുന്നു വേണ്ടത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 47-ൽ 111 റൺസാണ് എടുത്തത്. ഒരോവറിൽ സഞ്ജു അടിച്ചു കൂട്ടിയത് അഞ്ച് സിക്സർ. 40 പന്തുകളിൽ നിന്നാണ് സഞ്ജു ടി 20-യിലെ ആദ്യ സെഞ്ച്വറിയിൽ എത്തിയത്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ടി-20 സ്കോറായിരുന്നു ഇത്.
ഓപ്പണറായിരുന്ന അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് ക്രീസിലെത്തി സൂര്യകുമാർ യാദവും സഞ്ജുവും ചേർന്നാണ് ബംഗ്ലാദേശ് ബോളർമാരെ വീഴ്ത്തിയത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു അഭിഷേക് ശർമ പുറത്തായത്. പിന്നീടായിരുന്നു സഞ്ജു സാംസൺ തകർത്തത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ടി-20 സെഞ്ച്വറി കൂടിയാണ് സഞ്ജു നേടിയിരിക്കുന്നത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമൻ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
October 12, 2024 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒരോവറില്‍ അഞ്ച് സിക്സര്‍; സഞ്ജുവിന് തകർപ്പൻ സെഞ്ച്വറി! ബംഗ്ലാദേശിനെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യയ്ക്ക് റെക്കോഡ്