ന്യൂസിലാന്‍റിനെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തിലും സഞ്ജു പുറത്ത് ; ഇന്ത്യയ്ക്ക് ബാറ്റിങ്
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യയ്ക്കായി ഇഷാന്‍ കിഷനും റിഷഭ് പന്തും ഓപ്പണ്‍ ചെയ്യും.
ന്യൂസിലാന്‍റിനെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തിലും അന്തിമ ഇലവനില്‍ ഇടം നേടാനാകാതെ മലയാളി താരം സഞ്ജു സാംസണ്‍. കനത്ത മഴമൂലം ടോസ് പോലും ഇടാനാകാതെ പരമ്പരിയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. അതേസമയം ടോസ് നേടിയ ന്യൂസിലാന്‍റ് ഇന്ത്യയെ ബാറ്റിങ്ങനയച്ചു.
ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവനിരയുമായെത്തിയ ടീം ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. റിഷബ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷനും റിഷഭ് പന്തും ഓപ്പണ്‍ ചെയ്യും.
ഇന്ത്യന്‍ ടീം- ഇഷാൻ കിഷൻ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹൽ
ന്യൂസിലാന്‍റ് ടീം- ഫിൻ അലൻ, ഡിവോൻ കോൺവേ, കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), ഗ്ലെൻ ഫിലിപ്സ്, ഡാരിയൽ മിത്തൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റിനർ, ഇഷ് സോദി, ടിം സൗത്തി, ആദം മിൻനെ, ലോക്കി ഫെർഗൂസൺ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2022 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ന്യൂസിലാന്‍റിനെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തിലും സഞ്ജു പുറത്ത് ; ഇന്ത്യയ്ക്ക് ബാറ്റിങ്