ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അടുത്ത സീസണിൽ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ നയിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആർസിബിയുടെ ക്യാപ്റ്റൻ ആയിരുന്ന വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതോടെ അടുത്ത സീസണിലേക്ക് പുതിയ ക്യാപ്റ്റനെ തേടുകയാണ് അവർ. ഈ സ്ഥാനത്തേക്കാണ് ബട്ട്ലർ വരണമെന്ന് വോൺ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ബട്ട്ലർ.
ബട്ട്ലർ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്താൽ ധോണിയെ പോലെ ടീമിനെ നയിക്കുമെന്നാണ് വോൺ പറയുന്നത്. തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ബുദ്ധിമാനാണ് ബട്ട്ലര്‍. രാജസ്ഥാന്‍ റോയല്‍സ് ബട്ട്ലറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ബട്ട്ലറെ ആർസിബി ടീമിലെടുക്കണം, താരത്തെ വിക്കറ്റിന് പിന്നിൽ നിർത്തുകയും ഒപ്പം ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ താരത്തോടെ ഫ്രാഞ്ചൈസി ആവശ്യപ്പെടുകയും വേണമെന്നും വോൺ പറഞ്ഞു.
അടുത്ത സീസണിൽ മെഗാ ലേലം നടക്കുന്നതിനാൽ ബട്ട്ലറെ രാജസ്ഥാന്‍ നിലനിർത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബിയിലേക്ക് പോകണം എന്നാണ് ഞാന്‍ പറയുക. എംഎസ് ധോണിയെ പോലെയാവാനുള്ള കഴിവ് ബട്ട്ലറിനുണ്ട്. അക്കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്നും വോണ്‍ പറഞ്ഞു.
'വിരാട് കോഹ്‌ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങി പോകുമ്പോൾ പകരം വരുന്ന ആൾക്ക് കോഹ്‌ലിയെ പോലെ ടീമിനെ കൈകാര്യം ചെയ്യാനുള്ള വ്യക്തിത്വ൦ വേണം ഒപ്പം സ്വന്തം കഴിവുകളെ വ്യക്തമായി തിരിച്ചറിയുകയും ടി20 ക്രിക്കറ്റിനെ കുറിച്ച് ബോധ്യവുമുണ്ടാവണം. കോഹ്ലി ടീമിലുണ്ടാകും എന്നതിനാൽ താരത്തേയും കൈകാര്യം ചെയ്യാൻ കഴിവുള്ള ക്യാപ്റ്റൻ ആയിരിക്കണം. ബട്ട്ലറിൽ ഈ ഗുണങ്ങളെല്ലാം ഞാൻ കാണുന്നുണ്ട്.' വോൺ കൂട്ടിച്ചേർത്തു.
Also read- David Warner| ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ കാരണം ഇപ്പോഴും അറിയില്ല - വാർണർകോവിഡ് മൂലം നിർത്തിവെച്ച ഐപിഎൽ യുഎഇയിൽ വീണ്ടും ആരംഭിച്ചപ്പോൾ ബട്ട്ലർ രാജസ്ഥാനൊപ്പം ഉണ്ടായിരുന്നില്ല. തന്റെ രണ്ടാം കുഞ്ഞിന്റെ പ്രസവത്തോട് അനുബന്ധിച്ച് ഭാര്യയോടൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു ബട്ട്ലർ. ബട്ട്ലറുടെ അഭാവം രാജസ്ഥാന് വലിയ തിരിച്ചടിയാണ് നൽകിയത്. സീസണിൽ പ്ലേഓഫ് ബെർത്തിനായി അവസാനം വരെ അവർ പോരാടിയെങ്കിലും നിർണായക മത്സരങ്ങളിൽ തോറ്റതോടെ പ്ലേഓഫ് കാണാതെ പുറത്താവുകയായിരുന്നു.
Also read- Sanju Samson| സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുമോ?അതേസമയം, സീസണിൽ മികച്ച പ്രകടനം നടത്തി മുന്നേറിയ ആർസിബിക്ക് പക്ഷെ പ്ലേഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിൽ അടിയറവ് പറയേണ്ടി വരികയായിരുന്നു. കൊൽക്കത്തയോട് നാല് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ അവരുടെ ആദ്യ ഐപിഎൽ കിരീടമെന്ന ലക്ഷ്യം കൂടി ഇതിനോടോപ്പം പൊലിയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.