ചെന്നൈ: 2021 സീസണിന് മുന്നോടിയായി ഐപിഎൽ കളിക്കാരുടെ ലേലം ഫെബ്രുവരി 18 ന് ചെന്നൈയിൽ നടക്കും. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 മഹാമാരി മൂലം 2020 പതിപ്പ് സെപ്റ്റംബർ-നവംബർ മാസങ്ങളിൽ യുഎഇയിലാണ് നടന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പര അടുത്ത മാസം തുടങ്ങുന്നതോടെ ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ദിനങ്ങൾ എത്തുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഐപിഎല്ലിന്‍റെ നടത്തിപ്പ് സുഗമമാക്കുമെന്നാണ് ഭരണസമിതി പ്രതീക്ഷിക്കുന്നത്.
ഐപിഎൽ ഈ സീസണിലേക്കു കളിക്കാരനെ നിലനിർത്തുന്നതിനുള്ള സമയപരിധി ജനുവരി 20 നും ട്രേഡിംഗ് വിൻഡോ ഫെബ്രുവരി നാലിനും അവസാനിക്കും. ഇതിനോടകം നിലനിർത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക ടീമുകൾ പുറത്തുവിട്ടു. രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു വി സാംസണെ നായകനായി നിയമിച്ചിട്ടുണ്ട്. നിലവിലെ നായകൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കുകയും ചെയ്തു. ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെലിനെ കിംഗ്സ് ഇലവൻ പഞ്ചാബ് ഒഴിവാക്കിയിട്ടുണ്ട്.
ക്രിക്കറ്റ് പ്രേമികളും ഫ്രാഞ്ചൈസി അധികൃതരും ഐപിഎൽ 2021 മിനി ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച് എന്നിവരുൾപ്പെടെ ചില വൻകിട ഓസി ക്രിക്കറ്റ് താരങ്ങളെ അതത് ഫ്രാഞ്ചൈസികളിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ അവരെ ഏറ്റെടുക്കാൻ ഏതൊക്കെ ടീമുകൾ മുന്നോട്ടുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Also Read-
IPL 2021 | സഞ്ജുവിനെ ലക്ഷ്യമിട്ട് വമ്പൻമാർ എത്തി; ക്യാപ്റ്റനാക്കി രാജസ്ഥാന്റെ മറുപടി
കൂടാതെ, ബിബിഎൽ (ബിഗ് ബാഷ് ലീഗ്) നടക്കുന്നുണ്ട്, യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ചില കളിക്കാരെ ഫ്രാഞ്ചൈസികൾ നോട്ടമിട്ടിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ കളിക്കാരെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തം കൂടാരത്തിലെത്തിക്കും.
ലേലത്തിൽ ശ്രദ്ധേയരായേക്കാവുന്ന ചില കളിക്കാർ ഇതാ:
സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, കേദാർ ജാദവ്, മുരളി വിജയ്, പീയൂഷ് ചൌള, അലക്സ് കാരി, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ലാമിചെയ്ൻ, മോഹിത് ശർമ, ജേസൺ റോയ്, ഷെൽഡൻ കോട്രെൽ, മുജീബ്-ഉർ-റഹ്മാൻ , ജെയിംസ് നീഷാം, കൃഷ്ണപ്പ ഗൌതം, കരുൺ നായർ, ജഗദീഷാ സുസിത്ത്, തേജീന്ദർ സിംഗ് ദില്ലൺ, ക്രിസ് ഗ്രീൻ, ഹാരി ഗർണി, എം സിദ്ധാർത്ഥ്, നിഖിൽ നായിക്, സിദ്ധേഷ് ലാഡ്, ടോം ബാന്റൺ, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്, നഥാൻ ജെയിംസ് കാൾട്ടർ ഷെർഫെയ്ൻ റഥർഫോർഡ്, മിച്ചൽ മക്ക്ലെനെഗൻ, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പൂത്ത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിംഗ്, ടോം കുറാൻ, വരുൺ ആരോൺ, ശിവം ഡ്യൂബ്, ഉമേഷ് യാദവ്, മൊയിൻ അലി, പാർത്ഥിവ് പട്ടേൽ, പവൻ നേഗി, ഇസുരു സ്റ്റാൻ മനല, സന്ദീപ് ബവനക, ഫാബിയൻ അലൻ, സഞ്ജയ് യാദവ്, പൃഥ്വിരാജ് യാര. മൊഹമ്മദ് അസ്ഹറുദ്ദീൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.