IPL 2024 MI Vs RR: മുംബൈ ബാറ്റർമാര്‍ക്ക് 'ബോൾട്ടി'ട്ട് സഞ്ജുവും പിള്ളേരും; രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം

Last Updated:

MI vs RR, IPL 2024: മുംബൈ ബാറ്റിങ് നിരയിലെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്

മുംബൈ: ഹോം ഗ്രൗണ്ടിലും മോശം ഫോം തുടർന്ന് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെതിരെ നിശ്ചിത ഓവറില്‍ 125 റൺസെടുക്കാനെ ഹാർദിക് പാണ്ഡ്യയുടെ ടീമിന് സാധിച്ചുള്ളൂ. ട്രെൻഡ് ബോൾട്ടും സ്പിന്നർ യൂസ്‌വേന്ദ്ര ചഹലും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 125 റൺസ് നേടിയത്. മുംബൈ ബാറ്റിങ് നിരയിലെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 21 പന്തിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറർ. ബോൾട്ടും ചഹലും മൂന്നു വീതം വിക്കറ്റെടുത്തു.
advertisement
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന തുടക്കമാണ് പേസർമാർ നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട്ട് 1 റൺ മാത്രം വഴങ്ങി 2 വിക്കറ്റു പിഴുതു. രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങിയപ്പോൾ നമർ ധിർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇംപാക്ട് പ്ലെയറായി എത്തിയ ഡെവാൾഡ് ബ്രെവിസിനെ തന്റെ തൊട്ടടുത്ത ഓവറിൽ ബോൾട്ട് തന്നെ മടക്കി. മൂവരും സംപൂജ്യരായാണ് മടങ്ങിയത്.
advertisement
14 പന്തിൽ 20 റൺസെടുത്ത ഇഷാൻ കിഷനെ നാന്ദ്രേ ബർഗർ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കൊപ്പം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്കോർ 100 തികയും മുൻപ് തിലക് വർമയും (29 പന്തിൽ 32) പുറത്തായി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തിൽ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്കോർ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാൾഡ് കോട്സീ (4), ജസ്പ്രീത് ബുമ്ര (8*), ആകാശ് മധ്‌വാൾ (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെസ്കോർ. റോയൽസിനു വേണ്ടി ബർഗർ രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 MI Vs RR: മുംബൈ ബാറ്റർമാര്‍ക്ക് 'ബോൾട്ടി'ട്ട് സഞ്ജുവും പിള്ളേരും; രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം
Next Article
advertisement
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
  • കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് പിടികൂടി.

  • ഡൽഹിയിൽ നിന്ന് ട്രെയിനിൽ ബണ്ടി ചോർ കൊച്ചിയിലെത്തി; കരുതൽ തടങ്കലിൽ.

  • ബണ്ടി ചോർ എറണാകുളത്ത് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയെന്ന് പറഞ്ഞെങ്കിലും കേസ് വ്യക്തമല്ല.

View All
advertisement