IPL 2024 PBKS vs DC : സാം കറന്റെ ഫിഫ്റ്റിയിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി പഞ്ചാബ് കിങ്സ്

Last Updated:

PBKS vs DC, IPL 2024 : ഡല്‍ഹി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ പഞ്ചാബ് മറികടന്നു

(Image: Sportzpics)
(Image: Sportzpics)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ (ഐപിഎൽ) പഞ്ചാബ് കിങ്സിന് വിജയത്തുടക്കം. ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നാലു വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ഡല്‍ഹി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ പഞ്ചാബ് മറികടന്നു. സ്‌കോര്‍: ഡല്‍ഹി 174-9. പഞ്ചാബ് 177-6 (19.2 ). ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
advertisement
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ആണ് (16 പന്തില്‍ 22 ) പഞ്ചാബ് നിരയില്‍ ആദ്യം പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ജോണി ബെയര്‍ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ 26 റണ്‍സെടുത്ത് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ജിതേഷ് ശര്‍മ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.
ഐ.പി.എലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. ലാം ലിവിങ്സ്റ്റണ്‍ (19 പന്തില്‍ പുറത്താവാതെ 32) നേരിട്ട അവസാന പന്ത് സിക്‌സിന് പറത്തിയാണ് വിജയം സാധ്യമാക്കിയത്. ഡല്‍ഹിക്കുവേണ്ടി ഖലീല്‍ അഹ്‌മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഇംപാക്ട് പ്ലെയറായി എത്തി അവസാന ഓവറുകളില്‍ വെറും പത്ത് പന്തുകളില്‍ 32 റണ്‍സെടുത്ത അഭിഷേക് പൊരേലിന്റെ വെടിക്കെട്ടാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. ഷായ് ഹോപ്പ് 33 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും മോശമല്ലാത്ത തുടക്കം നൽകി. നാലാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷാണ് ആദ്യം പുറത്തായത്. 12 പന്തുകള്‍ നേരിട്ട് 20 റണ്‍സ് നേടിയ താരത്തെ, അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ സൂപ്പർ ക്യാച്ചോടെ രാഹുല്‍ ചാഹറാണ് പുറത്താക്കിയത്. രണ്ടുവീതം ഫോറും സിക്‌സും അടങ്ങിയ ഇന്നിങ്‌സാണ് മാര്‍ഷിന്റേത്.
advertisement
പിന്നാലെ ഡേവിഡ് വാര്‍ണറിനെ (21 പന്തില്‍ 29 റണ്‍സ്) ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് വാര്‍ണര്‍ നേടിയത്. വണ്‍ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തില്‍ 33) കഗിസോ റബാദയും മടക്കി.
14 മാസത്തെ ഇടവേള കഴിഞ്ഞ് ക്രീസിലെത്തിയ ഋഷഭ് പന്തിന് വേണ്ടത്ര വിധത്തില്‍ ശോഭിക്കാനായില്ല. 13 പന്തില്‍ 18 റണ്‍സ് നേടി ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങി. ബെയര്‍സ്‌റ്റോയുടെ ക്യാച്ചിലാണ് പുറത്തായത്.
advertisement
പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി. റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Summary: The Punjab Kings have opened their campaign with a win against the Delhi Capitals by four wickets. They managed to chase down the total of 175 set by the side led by Rishabh Pant in the new Mullanpur Stadium.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 PBKS vs DC : സാം കറന്റെ ഫിഫ്റ്റിയിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി പഞ്ചാബ് കിങ്സ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement