IPL 2024, SRH vs CSK : അവസാന ആറോവറിൽ 50 റൺസ് മാത്രം; ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം

Last Updated:

അവസാന ഓവറില്‍ ബാറ്റിങ്ങിനെത്തിയ ധോണിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 45 റണ്‍സ് നേടിയ ശിവം ദുബെയാണ് ടോപ് സ്കോറർ. അവസാന ഓവറുകളില്‍ ഹൈദരാബാദ് ബൗളർമാരുടെ സ്ലോ ബോളുകളിൽ കാര്യമായ സ്കോർ നേടാൻ ചെന്നൈക്ക് സാധിച്ചില്ല. അവസാന ആറോവറില്‍ ചെന്നൈക്ക് 50 റണ്‍സ് മാത്രമാണ് എടുക്കാനായത്. അവസാന ഓവറില്‍ ബാറ്റിങ്ങിനെത്തിയ ധോണിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.
advertisement
ഉപ്പല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു. ഓപ്പണർ രചിന്‍ രവീന്ദ്രയെ (9 പന്തില്‍ 12) നാലാം ഓവറില്‍ മടക്കി പേസർ ഭുവനേശ്വർ കുമാർ ഹൈദരാബാദിന് മേല്‍ക്കൈ നേടിക്കൊടുത്തു. മിഡ് ഓണില്‍ ഏയ്ഡന്‍ മാർക്രമിനായിരുന്നു ക്യാച്ച്. ഇതിന് ശേഷം ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദും അജിങ്ക്യ രഹാനെയും സ്കോർ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ ഷഹ്ബാസ് അഹമ്മദിന്‍റെ പന്തില്‍ സിക്സറിന് ശ്രമിച്ച റുതു എട്ടാം ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓണ്‍ ബൗണ്ടറിക്കരികെ അബ്ദുള്‍ സമദിന്‍റെ കൈകളിൽ ഒടുങ്ങി. 21 പന്തില്‍ 26 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. പിന്നാലെ അജിങ്ക്യ രഹാനെ- ശിവം ദുബെ സഖ്യം സ്കോർ ഉയർത്തുന്നതാണ് കണ്ടത്. ടി നടരാജനെ തുടർച്ചയായ സിക്സുകള്‍ക്ക് പായിച്ച് ദുബെ ടോപ് ഗിയറിലേക്ക് മാറി.
advertisement
നാല് സിക്സുകളുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന ശിവം ദുബെയെ (24 പന്തില്‍ 45) 14ാം ഓവറിലെ മൂന്നാം പന്തില്‍ പാറ്റ് കമ്മിന്‍സ് സ്ലോ ബോളില്‍ തളച്ചു. ഒരോവറിന്‍റെ ഇടവേളയില്‍ അജിങ്ക്യ രഹാനെയെ (30 പന്തില്‍ 35) ജയ്ദേവ് ഉനദ്കട്ടും മടക്കി. രവീന്ദ്ര ജഡേജയും ഡാരില്‍ മിച്ചലും ക്രീസില്‍ നില്‍ക്കേ 16 ഓവറില്‍ 132ന് 4 എന്ന നിലയിലായിരുന്നു ചെന്നൈ. അവസാന ഓവറുകളിലെ സ്ലോ ബോളുകളിലൂടെ സണ്‍റൈസേഴ്സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. അവസാന ഓവർ എറിഞ്ഞത് നടരാജനായിരുന്നു. ഡാരില്‍ മിച്ചലിനെ (11 പന്തില്‍ 13) മടക്കി. അവസാന മൂന്ന് പന്ത് നേരിടാനെത്തിയ എം എസ് ധോണിക്കും ഒന്നും ചെയ്യാനായില്ല. ധോണി 2 പന്തില്‍ 1ഉം, ജഡ്ഡു 23 പന്തില്‍ 31ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
advertisement
ഹൈദരാബാദില്‍ മായങ്ക് അഗർവാളിന് പകരം നിതീഷ് റെഡ്ഡി പ്ലേയിങ് ഇലവനിലെത്തി. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ കളത്തിലിറങ്ങിയത്. പരിക്കേറ്റ മതീഷ പരിതണയ്ക്ക് പകരം മഹീഷ് തീക്ഷന ഇലവനിലെത്തിയ. മൊയീന്‍ അലി, മുകേഷ് ചൗധരി എന്നിവരാണ് ഇന്ന് കളിക്കാനിറങ്ങിയ മറ്റ് താരങ്ങള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, SRH vs CSK : അവസാന ആറോവറിൽ 50 റൺസ് മാത്രം; ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement