KKR vs RCB, IPL 2024 Match Today :അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോര്; ഒടുവിൽ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി
- Published by:Sarika KP
- news18-malayalam
Last Updated:
സീണണില്‍ അഞ്ചാം ജയമാണ് കൊല്‍ക്കത്ത നേടിയത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരില്‍ ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് എത്തിയ ബംഗളൂരു ഒരു റണ്‍സ് അകലെ വീണു. സ്‌കോര്‍ ആര്‍സിബി 20 ഓവറില്‍ 10 ന് 221 റണ്‍സ്. ഇതോടെ സീസണിലെ ഏഴാം തോല്‍വിയോടെയാണ് ആര്‍സിബി കളം വിട്ടത്. സീണണില്‍ അഞ്ചാം ജയമാണ് കൊല്‍ക്കത്ത നേടിയത്.
അവസാന ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടിയെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം നേടാനായില്ല. 32 പന്തില്‍ 55 റണ്‍സ് നേടിയ വില്‍ ജാക്‌സ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. രജത് പട്ടീദാര്‍ 23 പന്തില്‍ 52 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വിരാട് കോഹ്ലി(18) ക്യാപ്റ്റന്‍ ഡുപ്ലസി (7) എന്നിവര്‍ നിരാശപ്പെടുത്തി. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കോഹ്ലി പുറത്തായി. പന്തെറിഞ്ഞ ഹര്‍ഷിത് റാണതന്നെ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു. എന്നാൽ പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും അത് നോ ബോളാണെന്നും വാദിച്ച കോഹ്ലി ഉടനെ രംഗത്തെത്തി. ഇതിനു പിന്നാലെ റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അമ്പയറോടും കയര്‍ത്താണ് കോഹ്ലി മൈതാനം വിട്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,West Bengal
First Published :
April 21, 2024 9:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
KKR vs RCB, IPL 2024 Match Today :അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോര്; ഒടുവിൽ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി