IPL Auction 2025|ഭുവനേശ്വർ കുമാറിനെ 10.75 കോടിക്ക് നിലനിർത്തി ആർ.സി.ബി; ശ്രീലങ്കൻ ബൗളർ വിജയ്കാന്തിനെ ആരുമെടുത്തില്ല
- Published by:ASHLI
- news18-malayalam
Last Updated:
9.25 കോടി രൂപയ്ക്ക് ദീപക് ചാഹറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. എന്നാൽ വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപിനെ ഏറ്റെടുക്കാന്‍ ആളില്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ധയിൽ പുരോഗമിക്കുകയാണ്. ആദ്യദിനത്തിൽ നടന്ന ലേലത്തിൽ വിവിധ ടീമുകള്‍ 72 കളിക്കാരെ സ്വന്തമാക്കി. താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യൻ പേസർ ആയ അർഷ്ദീപ് സിങ്ങായിരുന്നു. 18 കോടി രൂപയ്ക്ക് താരത്തെ നിലനിർത്തിയത് പഞ്ചാബ് കിങ്സ് ആണ്.
ഇന്നലെ നടന്ന ലേലത്തിൽ ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി മാറി ഋഷഭ് പന്ത്. 27 കോടി രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ സ്വന്തമാക്കിയത്. ലേലം തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ വെങ്കടേഷ് അയ്യരായിരുന്നു ഏറ്റവും കൂടുതൽ തുക നേടിയത്. 26.75 കോടി രൂപ. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വെങ്കടേഷ് അയ്യരുടെ റെക്കോർഡിനെ മറികടന്ന് ഋഷഭ് പന്ത് ഐപിഎൽഡ ലേലത്തിൽ ചരിത്രം കുറിച്ചത്.
advertisement
അതേസമയം ഇന്ന് തുടരുന്ന ലേലത്തിൽ നിലവിൽ ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയിരിക്കുന്നത് ഭുവനേശ്വർ കുമാറാണ്. വാശിയേറിയ ലേലത്തിനൊടുവിൽ ഭുവനേശ്വർ കുമാറിനെ 10.75 കോടിക്ക് സ്വന്തമാക്കി ആർ.സി.ബി. 9.25 കോടി രൂപയ്ക്ക് ദീപക് ചാഹറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മാര്‍കോ ജെന്‍സന്‍ 7 കോടിക്ക് പഞ്ചാബ് കിങ്‌സില്‍. 5.75 കോടിക്ക് ക്രുണാല്‍ പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍.
നിതീഷ് റാണയെ 4.20 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ. റയാന്‍ റികല്‍ടണ്‍ ഒരുകോടിക്ക് മുംബൈ ഇന്ത്യന്‍സില്‍. 2.6 കോടിക്ക് ജോഷ് ഇംഗ്ലിസിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. പേസ് ബൗളർ തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ. ആർ.ടി. എം വഴി ഡൽഹി എട്ട് കോടിക്ക് ബൗളർ മുകേഷ് കുമാറിനെ നിലനിർത്തി.
advertisement
അതേസമയം ശ്രീലങ്കൻ ബൗളർ വിജയ്കാന്തിനെ ആരുമെടുത്തില്ല. അലക്‌സ് കാരെ, കെ.എസ്. ഭരത്, വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപ് എന്നിവരേയും ഏറ്റെടുക്കാന്‍ ആളില്ല. ആദില്‍ റാഷിദും കേശവ് മഹാരാജും അണ്‍സോള്‍ഡ് ആയി. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 25, 2024 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025|ഭുവനേശ്വർ കുമാറിനെ 10.75 കോടിക്ക് നിലനിർത്തി ആർ.സി.ബി; ശ്രീലങ്കൻ ബൗളർ വിജയ്കാന്തിനെ ആരുമെടുത്തില്ല