IPL 2021| 'പിക്ച്ചർ അഭി ബാകി ഹെ'; ഐപിഎൽ രണ്ടാം പാദത്തിന് നാളെ തിരി തെളിയും; സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ, സമയക്രമം എന്നിവ അറിയാം

Last Updated:

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. മത്സരം രാത്രി 7.30ന്

IPL
IPL
കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ പെട്ട് നിർത്തിവെക്കേണ്ടി വന്ന ഐപിഎൽ പതിനാലാം സീസൺ നാളെ യുഎഇയിൽ പുനരാരംഭിക്കുകയായി. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ടൂർണമെന്റിലെ ബയോ ബബിളിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് മെയ് നാലിന് ടൂർണമെന്റ് നിർത്തുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. മെയിൽ ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ വെറും 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയായിരുന്നത്, ഇനി 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. ഇവ യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് നടക്കുക. ഇതിൽ സീസണിലെ 30ാ൦ മത്സരത്തിൽ (രണ്ടാം പാദത്തിലെ ആദ്യ മത്സരം) ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും.
യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽ സ്റ്റേഡിയങ്ങളിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ പരിമിത തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുക എന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയിലും ഇത്തവണത്തെ ഐപിഎൽ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെ വിവിധ ടീമുകളിലെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെട്ട മിക്ക കളിക്കാരും ഐപിഎല്ലിൽ ഭാഗമാണ്. എന്നാൽ, കോവിഡ് ഭീതി മൂലവും വ്യകതിപരമായ കാരണങ്ങൾ മൂലവും പ്രമുഖ താരങ്ങൾ പിന്മാറിയത് പല ടീമുകൾക്കും ചെറിയ പ്രതിസന്ധി നൽകുന്നുണ്ട്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, പേസർ ജോഫ്രാ ആർച്ചർ എന്നിവരുൾപ്പെടെ ആറ് ഇംഗ്ലണ്ട് താരങ്ങളും, ഓസീസ് പേസ് ബൗളർ പാറ്റ് കമ്മിൻസും പിന്മാറിയിരുന്നു.
advertisement
ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ സമയക്രമം - (തീയതി, മത്സരം, സമയം എന്ന ക്രമത്തിൽ)
സെപ്റ്റംബർ 19: ചെന്നൈ – മുംബൈ - രാത്രി 7.30
സെപ്റ്റംബർ 20: കൊൽക്കത്ത – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 21: പഞ്ചാബ് – രാജസ്ഥാൻ - രാത്രി 7.30
സെപ്റ്റംബർ 22: ഡൽഹി – ഹൈദരാബാദ് - രാത്രി 7.30
സെപ്റ്റംബർ 23: മുംബൈ – കൊൽക്കത്ത - രാത്രി 7.30
advertisement
സെപ്റ്റംബർ 24: ചെന്നൈ – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 25: ഡൽഹി – രാജസ്ഥാൻ - വൈകിട്ട് 3.30
ഹൈദരാബാദ് – പഞ്ചാബ് - രാത്രി 7.30
സെപ്റ്റംബർ 26: ചെന്നൈ – കൊൽക്കത്ത - വൈകിട്ട് 3.30
ബാംഗ്ലൂർ – മുംബൈ - രാത്രി 7.30
സെപ്റ്റംബർ 27: ഹൈദരാബാദ് – രാജസ്ഥാൻ - രാത്രി 7.30
സെപ്റ്റംബർ 28: കൊൽക്കത്ത – ഡൽഹി - വൈകിട്ട് 3.30
advertisement
മുംബൈ – പ‍‌ഞ്ചാബ് - രാത്രി 7.30
സെപ്റ്റംബർ 29: രാജസ്ഥാൻ – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 30: ഹൈദരാബാദ് – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 1: കൊൽക്കത്ത– പഞ്ചാബ് - രാത്രി 7.30
ഒക്ടോബർ 2: മുംബൈ – ഡൽഹി - വൈകിട്ട് 3.30
രാജസ്ഥാൻ – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 3: ബാംഗ്ലൂർ – പഞ്ചാബ് - വൈകിട്ട് 3.30
advertisement
കൊൽക്കത്ത – ഹൈദരാബാദ് - രാത്രി 7.30
ഒക്ടോബർ 4: ഡൽഹി – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 5: രാജസ്ഥാൻ – മുംബൈ - രാത്രി 7.30
ഒക്ടോബർ 6: ബാംഗ്ലൂർ – ഹൈദരാബാദ് - രാത്രി 7.30
ഒക്ടോബർ 7: ചെന്നൈ – പഞ്ചാബ് - വൈകിട്ട് 3.30
കൊൽക്കത്ത – രാജസ്ഥാൻ - രാത്രി 7.30
ഒക്ടോബർ 8: ഹൈദരാബാദ് – മുംബൈ - വൈകിട്ട് 3.30
advertisement
ബാംഗ്ലൂർ – ഡൽഹി - രാത്രി 7.30
ഒക്ടോബർ 10: ക്വാളിഫയർ 1 - രാത്രി 7.30
ഒക്ടോബർ 11: രാത്രി 7.30 എലിമിനേറ്റർ
ഒക്ടോബർ 13: ക്വാളിഫയർ 2 - രാത്രി 7.30
ഒക്ടോബർ 15: ഫൈനൽ - രാത്രി 7.30
* മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| 'പിക്ച്ചർ അഭി ബാകി ഹെ'; ഐപിഎൽ രണ്ടാം പാദത്തിന് നാളെ തിരി തെളിയും; സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ, സമയക്രമം എന്നിവ അറിയാം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement