ISL: കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്.സി
- Published by:Rajesh V
- news18-malayalam
Last Updated:
പിന്നിൽ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്
കൊച്ചി: തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ചെന്നൈയിൻ എഫ്സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പിന്നിൽ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. ഇരുടീമുകളും 3 ഗോൾ വീതം നേടി.
ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിക്കാനായ ഏക ഗോള്‍ മാത്രമാണ് പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകള്‍.
കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ആതിഥേയരെ ഞെട്ടിച്ചിരുന്നു. റഹീം അലിയാണ് സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയെ കബളിപ്പിച്ച് റാഫേല്‍ ക്രിവല്ലരോ എടുത്ത ഫ്രീ കിക്കില്‍ ഒന്ന് ടച്ച് ചെയ്യേണ്ട പണിയെ റഹീം അലിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ 11ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ തിരിച്ചടിച്ചു. ഡയമാന്റകോസാണ് പന്ത് വലയിലെത്തിച്ചത്.
advertisement
രണ്ട് മിനിറ്റ് തികയും മുമ്പേ പെനാല്‍റ്റിയിലൂടെ തന്നെ ചെന്നൈയിന്‍ ലീഡ് തിരിച്ചുപിടിച്ചു (2-1). ജോര്‍ദാന്‍ മുറെയാണ് പെനാല്‍റ്റി കിക്കെടുത്തത്. 24-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ നിറയൊഴിച്ച് ചെന്നൈയിന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി (3-1).
34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ക്വാമി പെപ്രയാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. 59ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന് സമനില ഗോള്‍ നേടാനായത്. ബോക്‌സിന് പുറത്ത് നിന്ന് ഡയമാന്റകോസ് തൊടുത്ത ഇടത് കാല്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പതിച്ചു.
advertisement
ഇന്നത്തെ മത്സര ഫലത്തോടെ എട്ട് കളിയില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 29, 2023 10:28 PM IST