മുംബൈ പ്ലേ ഓഫിലെത്തിയാല്‍ ബൂംറ ഫിറ്റാണെങ്കില്‍ വിശ്രമം അനുവദിക്കാനാകില്ല; കോഹ്‌ലിയെ തള്ളി രോഹിത്
Last Updated:
മുംബൈ: ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളേഴ്സ് വിട്ട് നില്‍ക്കണമെന്ന വിരാട് കോഹ്‌ലിയുടെ ആവശ്യത്തെ തള്ളി ഉപ നായകന്‍ രോഹിത് ശര്‍മ. കോഹ്‌ലി ആവശ്യം മുന്നോട്ട് വെച്ച യോഗത്തില്‍ തന്നെയാണ് രോഹിത് തന്റെ നിലപാടും വ്യക്തമാക്കിയത്. 2019 ലെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് കോഹ്‌ലി ഫാസ്റ്റ് ബൗളേഴ്‌സിനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ താരങ്ങള്‍ ഫിറ്റാണെങ്കില്‍ കളിപ്പിക്കാതിരിക്കാന്‍ ആകില്ലെന്നാണ് രോഹിത് ശര്‍മയുടെ നിലപാട്.
ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബി.സി.സി.ഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് രണ്ട് അഭിപ്രായമുണ്ടായത്. ഏപ്രില്‍ ആദ്യ വാരം ആരംഭിക്കുന്ന ഐപിഎല്‍ മെയ് മൂന്നാം വാരമാണ് അവസാനിക്കുക. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. ഇത് കണക്കിലെടുത്ത് ഫാസ്റ്റ് ബൗളേഴ്‌സിന് വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്‌ലി അഭിപ്രായപ്പെട്ടത്.
advertisement
ബൗളര്‍മാരെ പൂര്‍ണ്ണ കായികക്ഷമതയോടെ ലഭിക്കുന്നതിനായി കോഹ്‌ലി മുന്നോട്ട് വെച്ച നിര്‍ദേശം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മുന്നില്‍ സമിതി വയ്ക്കുകയായിരുന്നു. ഇടക്കാല ഭരണസമിതി ചെയര്‍മാനായ വിനോദ് റായിയാണ് രോഹിതിനോട് അഭിപ്രായം ചോദിച്ചത്. എന്നാല്‍ കോഹ്‌ലിയുടെ നിര്‍ദേശത്തെ എതിര്‍ത്താണ് രോഹിത് ശര്‍മ്മ സംസാരിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് തന്റെ ടീം അംഗമായ ബൂംറയെ മുന്‍ നിര്‍ത്തിയാണ് എതിര്‍പ്പ് ഉന്നയിച്ചത്.
advertisement
'മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയാണെങ്കില്‍ ബൂംറ കായികക്ഷമതയോടെ ഇരിക്കുകയാണെങ്കില്‍ അയാള്‍ക്ക് വിശ്രമം അനുവദിക്കാന്‍ എനിക്ക് കഴിയില്ല'. രോഹിത് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുംബൈ പ്ലേ ഓഫിലെത്തിയാല്‍ ബൂംറ ഫിറ്റാണെങ്കില്‍ വിശ്രമം അനുവദിക്കാനാകില്ല; കോഹ്‌ലിയെ തള്ളി രോഹിത്


