കേരള ക്രിക്കറ്റ് ലീ​ഗ്: സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിൽ സഹോദരൻ സാലി സാംസണും

Last Updated:

തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയർത്തിയ കടുത്ത മത്സരത്തെ അതിജീവിച്ചാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്

സഞ്ജു സാംസൺ
സഞ്ജു സാംസൺ
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. സഞ്ജുവിന് വേണ്ടി തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയർത്തിയ കടുത്ത മത്സരത്തെ അതിജീവിച്ചാണ് കൊച്ചി താരത്തെസ്വന്തമാക്കിയത്.
കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക ഇതുവരെ എം.എസ്. അഖിലിന്റെ പേരിലായിരുന്നു. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് അഖിലിനെ സ്വന്തമാക്കിയത്. ഇത്തവണ കൊല്ലം ഏരീസ് 8.40 ലക്ഷം രൂപയ്ക്കാണ് അഖിലിനെ സ്വന്തമാക്കിയത്.
അതേസമയം സഞ്ജുവിന്റെ മൂത്ത സഹോദരനായ സാലി സാസംണെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാനവിലയായ 75,000 രൂപയ്ക്കാണ് സാലിയെ കൊച്ചി വാങ്ങിയത്.കഴിഞ്ഞ സീസണിലും കൊച്ചി ടീമിലായിരുന്നു സാലി സാംസൺ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരള ക്രിക്കറ്റ് ലീ​ഗ്: സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിൽ സഹോദരൻ സാലി സാംസണും
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement