'താനിത്ര ചീപ്പായിരുന്നോടോ'; ക്യാച്ചെടുക്കുന്നതിനിടെ പന്ത് തട്ടിതെറിപ്പിക്കാന്‍ ശ്രമിച്ച് പൊള്ളാര്‍ഡ്

Last Updated:
ലഖ്‌നൗ: ഇന്ത്യന്‍ ആരാധകര്‍ക്ക് തങ്ങളുടെ താരങ്ങളെ കഴിഞ്ഞാല്‍ ഒരുപക്ഷേ കൂടുതല്‍ ഇഷ്ട താരങ്ങളുള്ള ടീം വിന്‍ഡീസായിരിക്കും. ക്രിസ് ഗെയ്‌ലും ബ്രാവോയും പൊള്ളാര്‍ഡും ഐപിഎല്ലില്‍ കാഴ്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് വിന്‍ഡീസ് താരങ്ങളെ ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ടവരാക്കിയത്. ഗെയ്‌ലിന്റെയും ബ്രാവോയുടെയുമൊക്കെ ഓരോ ആഘോഷങ്ങളും ഇന്ത്യയിലും വാര്‍ത്തയാകാറുണ്ട്. ഇരു ടീമിലെയും താരങ്ങള്‍ തമ്മിലും ആത്മബന്ധം സൂക്ഷിക്കാറുണ്ട്.
എന്നാല്‍ ഇന്നലെ നടന്ന ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20യ്ക്കിടെ വിന്‍ഡീസ് താരം പൊള്ളാര്‍ഡില്‍ നിന്നുണ്ടായ നീക്കം രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ബന്ധങ്ങള്‍ക്കും താന്‍ വിലകൊടുക്കുന്നില്ലെന്ന് അടിവരയിടുന്നതായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ വിന്‍ഡീസ് പിന്തുടരുന്നതിനിടെയായിരുന്നു പൊള്ളാര്‍ഡിന്റെ മാന്യത വിട്ട പ്രകടനം. വിന്‍ഡീസ് താരത്തിന്റെ ക്യാച്ചെടുക്കാന്‍ ബൂംറ ശ്രമിക്കുന്നതിനിടെ താരം മനപൂര്‍വ്വം തടസം സൃഷ്ടിക്കുകയായിരുന്നു.
advertisement
വിന്‍ഡീസ് ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ബുംറയെറിഞ്ഞ പന്ത് പൊള്ളാര്‍ഡ് ഉയര്‍ത്തി അടിച്ചെങ്കിലും പന്ത് നേരെ ഉയരുകയായിരുന്നു. ഉയര്‍ന്ന് പൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാന് ബൂംറ ഓടിയെത്തുകയും ചെയ്തു. എന്നാല്‍ ബൂംറയ്ക്കരികിലേക്കെത്തിയ പൊള്ളാര്‍ഡ് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ ഉയര്‍ത്തി തടസം സൃഷ്ടിക്കുകയായിരുന്നു.
എന്നാല്‍ ബൂംറ ക്യാച്ചെടുക്കുകയും പൊള്ളാര്‍ഡിനോട് എന്താണെന്ന് കൈ ഉയര്‍ത്തി ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നടന്ന് നീങ്ങുകയായിരുന്നു പൊള്ളാര്‍ഡ്. 11 പന്തില്‍ നിന്ന് ആറു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'താനിത്ര ചീപ്പായിരുന്നോടോ'; ക്യാച്ചെടുക്കുന്നതിനിടെ പന്ത് തട്ടിതെറിപ്പിക്കാന്‍ ശ്രമിച്ച് പൊള്ളാര്‍ഡ്
Next Article
advertisement
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
  • മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിന് നേരെ ലോറി ഡ്രൈവറുടെ ആക്രമണം.

  • കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും ലോറി ഡ്രൈവര്‍ അടിച്ചുതകര്‍ത്തു.

  • പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു.

View All
advertisement