'സത്യം പറ താന്‍ ഫാസ്റ്റ് ബൗളറല്ലേ?'; ബാറ്റ്‌സ്മാനെയും സഹതാരങ്ങളെയും അത്ഭുതപ്പെടുത്തി ക്രൂണാലിന്റെ ബൗളിങ്ങ്
Last Updated:
ലഖ്‌നൗ: ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ കുഴക്കുന്നത് ബൗണ്‍സറുകളാണ്. കുത്തി ഉയരുന്ന പന്തില്‍ ബാറ്റ് വെക്കാന്‍ പല താരങ്ങള്‍ക്കും കഴിയാറില്ല. എന്നാല്‍ സ്പിന്‍ ബൗളേഴ്‌സില്‍ നിന്ന് ഇത്തരമൊരു 'ആക്രമം' ബാറ്റിങ്ങിനിടെ താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്നലെ നടന്ന ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20 മത്സരത്തിനിടെ വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്ത്‌വൈറ്റിന് ഇത്തരമൊരു ബൗണ്‍സര്‍ നേരിടേണ്ടി വന്നു. അതും ഇന്ത്യയുടെ സ്പിന്നര്‍ ക്രൂണാല്‍ പാണ്ഡ്യയില്‍ നിന്ന്. എന്നാലിത് ബ്രാത്ത്‌വൈറ്റിനേക്കാള്‍ കുഴക്കിയത് ഇന്ത്യന്‍ കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനെയായിരുന്നു.
'താനിത്ര ചീപ്പായിരുന്നോടോ'; ക്യാച്ചെടുക്കുന്നതിനിടെ പന്ത് തട്ടിതെറിപ്പിക്കാന്‍ ശ്രമിച്ച് പൊള്ളാര്‍ഡ്
വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ 13 ാം ഓവറിലായരുന്നു ക്രൂണാലിന്റെ അത്ഭുത ബൗണ്‍സര്‍. ക്രുണാലിന്റെ ഷോട്ട് ലെങ്ത് പന്ത് കുത്തിയുയര്‍ന്ന് ബ്രാത്ത്വെയ്റ്റിന്റെ തലയ്ക്ക് മുകളിലൂടെ പോവുകയായിരുന്നു.ദിനേഷ് കാര്‍ത്തിക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായി ഉയര്‍ന്ന് ചാടിയെങ്കിലും താരത്തിനും പിടികൊടുക്കാതെ പോയ പന്ത് ബൗണ്ടറി ലൈന്‍ കടന്നു.
advertisement
പന്ത് പിടിക്കാനായി ചാടിയ കാര്‍ത്തിക് നിലത്ത് കിടന്ന് ക്രൂണാലിനെയും പന്തിനെയും മാറി മാറി നോക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെയായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ക്രീസില്‍ നിന്നത്.
Bouncer from a spinner? https://t.co/J6b7TJNy1B
— Lijin Kadukkaram (@KadukkaramLijin) November 7, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സത്യം പറ താന്‍ ഫാസ്റ്റ് ബൗളറല്ലേ?'; ബാറ്റ്‌സ്മാനെയും സഹതാരങ്ങളെയും അത്ഭുതപ്പെടുത്തി ക്രൂണാലിന്റെ ബൗളിങ്ങ്


