കോഹ്ലിയുടെ ബാംഗ്ലൂരിന് ജയം അനിവാര്യം; ഇന്ന് ലക്നൗ ജയന്‍റ്സിനെതിരെ

Last Updated:

വിരാട് കോഹ്ലിയെയും ഫാഫ് ഡുപ്ലെസിസിനെയും പോലുള്ള വമ്പൻമാർ അണിനിരക്കുന്ന ബാംഗ്ലൂരിലെ അത്ര എളുപ്പം മറികടക്കാൻ ലക്നൗ ജയന്‍റ്സിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ലക്നൗ ജയന്‍റ്സ് പോരാട്ടം. ഇന്ന് രാത്രി ഏഴര മുതൽ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കൊൽക്കത്തയ്ക്കെതിരായ വമ്പൻ തോൽവിയോടെ ഐപിഎല്ലിൽ മുന്നേറാൻ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം മറുവശത്ത് ഇതുവരെ കളിച്ച മൂന്നെണ്ണത്തിൽ രണ്ടെണ്ണം ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ലക്നൗ ജയന്‍റ്സ്. എന്നാൽ വിരാട് കോഹ്ലിയെയും ഫാഫ് ഡുപ്ലെസിസിനെയും പോലുള്ള വമ്പൻമാർ അണിനിരക്കുന്ന ബാംഗ്ലൂരിലെ അത്ര എളുപ്പം മറികടക്കാൻ ലക്നൗ ജയന്‍റ്സിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ബാറ്റിങ്ങിലാണ് ബാംഗ്ലൂരിന്‍റെ ന്യൂനത. അതുകൊണ്ടുതന്നെ സീസണിലെ രണ്ടാം ജയത്തിനായി അവർ ബാറ്റിങ്ങിൽ മെച്ചപ്പെടേണ്ടതുണ്ട്. വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും അവർ ഇരുവരും പുറത്തായാൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയാണ് ബാംഗ്ലൂർ ബാറ്റിങ്നിര.
അതേസമയം, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൂടുതൽ ആത്മവിശ്വാസത്തിലാണ്. കെ എൽ രാഹുലിന്റെ ഫോം അവരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ആർസിബിക്കെതിരായ അദ്ദേഹത്തിന്‍റെ മികച്ച റെക്കോർഡിലാണ് പ്രതീക്ഷ. മാർക്ക് വുഡ് പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിനൊപ്പം ചേർന്ന ക്വിന്റൺ ഡി കോക്ക് രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ട്.
advertisement
നേർക്കുനേർ റെക്കോർഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിയും എൽഎസ്ജിയും 2 മത്സരങ്ങളിൽ ഏറ്റുമുട്ടി. ഈ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂർ ജയിച്ചു. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളൊന്നും ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. ആദ്യ ഐപിഎൽ മത്സരം 2022 ഏപ്രിൽ 19 ന് മുംബൈയിലെ DY പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിലും രണ്ടാമത്തെ മത്സരം 2022 മെയ് 25 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലും നടന്നു.
ആദ്യ മത്സരത്തിൽ RCB 181 റൺസ് നേടിയപ്പോൾ LSGയുടെ പോരാട്ടം 163ൽ അവസാനിച്ചു. രണ്ടാം മത്സരത്തിലും, RCB ആദ്യം ബാറ്റ് ചെയ്ത് 207 റൺസിന്റെ മികച്ച ടോട്ടൽ പടുത്തുയർത്തി. നന്നായി പോരാടിയെങ്കിലും LSG-യ്ക്ക് 193 റൺസ് വരെ എത്താനായുള്ളു.
advertisement
പിച്ച് റിപ്പോർട്ട്
ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയം പലപ്പോഴും ബാറ്റ്‌സ്മാന്മാർക്ക് മുൻതൂക്കം നൽകുന്നതാണ്. ചെറിയ ഗ്രൗണ്ടായതിനാൽ ഉയർന്ന സ്‌കോറിങ് മത്സരം തീർച്ചയായും പ്രതീക്ഷിക്കാം. 180ന് മുകളിലുള്ള എന്തും ഈ വിക്കറ്റിൽ നല്ല സ്‌കോർ ആയിരിക്കും, ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനായിരിക്കും സാധ്യത
കാലാവസ്ഥാ പ്രവചനം
വൈകുന്നേരം താപനില 25 ഡിഗ്രിക്ക് താഴെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഈർപ്പം 50 ശതമാനത്തിനടുത്തായിരിക്കും, മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ചെറിയ അളവിലുള്ള മഞ്ഞ് മത്സരത്തിൽ നിർണായകമായേക്കാം. മഞ്ഞുവീഴ്ചയുടെ ആഘാതം ക്യാപ്റ്റൻമാരെ രണ്ടാമത് ബാറ്റു ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചേക്കാം
advertisement
പ്ലെയിംഗ് ഇലവൻ സാധ്യത
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (സി), ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, മൈക്കൽ ബ്രേസ്‌വെൽ, ദിനേശ് കാർത്തിക് (ഡബ്ല്യുകെ), ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, കർൺ ശർമ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ (c), ക്വിന്റൺ ഡി കോക്ക്, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ (WK), ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, മാർക്ക് വുഡ്, യാഷ് താക്കൂർ, ജയ്ദേവ് ഉനദ്കട്ട്, രവി ബിഷ്‌ണോയ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലിയുടെ ബാംഗ്ലൂരിന് ജയം അനിവാര്യം; ഇന്ന് ലക്നൗ ജയന്‍റ്സിനെതിരെ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement