HOME /NEWS /Sports / Mbappe| റെക്കോർഡ് നേട്ടവുമായി എംബാപെ: ഫ്രഞ്ച് ലീഗിൽ 100 ഗോൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം

Mbappe| റെക്കോർഡ് നേട്ടവുമായി എംബാപെ: ഫ്രഞ്ച് ലീഗിൽ 100 ഗോൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം

Kylian Mbappe

Kylian Mbappe

ഒളിമ്പിക് ലിയോണിനെ നാലിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച മത്സരത്തിൽ ആണ് താരം ഈ നേട്ടം കൈവരിച്ചത്.

  • Share this:

    പാരിസ്: ഫ്രഞ്ച് താരം കിലിയൻ എംബാപെ തൻ്റെ കളിമികവ് കൊണ്ട് ഫുട്ബോളിലെ പല ചോദ്യങ്ങൾക്കും ഉത്തരം തന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരമാണ് മെസ്സിക്കും റൊണാൾഡോയ്ക്കും ശേഷം ഫുട്ബോളിൻ്റെ ചക്രവർത്തിപ്പട്ടം ആര് അലങ്കരിക്കുമെന്ന്. അത് താൻ തന്നെയാകും എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് താരം. ഫ്രഞ്ച് ലീഗിൽ 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയാണ് താരം ഇതിനുള്ള ഉത്തരം നൽകിയിരിക്കുന്നത്.

    ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ഒളിമ്പിക് ലിയോണിനെ നാലിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച മത്സരത്തിൽ ആണ് താരം ഈ നേട്ടം കൈവരിച്ചത്. കളിയിലെ രണ്ട് ഗോളുകൾ എംബാപെയുടെ വകയായിരുന്നു. എംബാപെ 142 കളികളിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. താരം നേടിയ 100 ഗോളുകളിൽ 84 എണ്ണവും പിഎസ്ജിക്ക് വേണ്ടിയാണ്. ബാക്കി 16 എണ്ണം താരം മോണാക്കോയിൽ കളിക്കുമ്പോൾ നേടിയതാണ്.

    Also Read- ജയം അകലെ, സീരീസ് കൈവിട്ട് ഇന്ത്യൻ വനിതകൾ; രണ്ടാം T20യിൽ ആറ് വിക്കറ്റ് തോൽവി

    നേട്ടത്തെ കുറിച്ച് താരം പറഞ്ഞത് - "ഞാൻ ഫുട്ബോൾ കളിച്ചു തുടങ്ങിയിട്ടേയുള്ളൂ. എന്റെ കളി മികച്ചതാക്കാനും മെച്ചപ്പെടുത്താനും എൻ്റെ മുന്നിൽ ഇനിയും ധാരാളം വർഷങ്ങൾ ഉണ്ട്, അതുകൊണ്ട് തന്നെ എൻ്റെ കളി ഇനിയും മെച്ചപ്പെടും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്."

    Also Read- റോമൻ റെയ്ൻസ് ഡാനിയൽ ബ്രയാനെ തോൽപ്പിച്ചു; ജെയ് ഉസോയെ പരാജയപ്പെടുത്തി എഡ്ജ്

    ഇന്നലെ നടന്ന കളിയിൽ ഇരട്ട ഗോളുകൾ നേടിയ എംബപെക്കു പുറമെ ഡാനിലോയും ഡി മരിയയും ആണ് പിഎസ്ജിയുടെ മറ്റു ഗോൾവേട്ടക്കാർ. ലിയോണിന് വേണ്ടി ആശ്വാസ ഗോളുകൾ നേടിയത് പകരക്കാരനായി ഇറങ്ങിയ ഇസ്ലാം സിമാനിയും മാക്സ്വെൽ കോർണെറ്റുമാണ്. ഈ ജയത്തോട് കൂടി പിഎസ്ജി 30 കളികളിൽ നിന്ന് 63 പോയിൻ്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. പരിക്കുമൂലം ആറാഴ്ചയോളം കളിക്കാൻ പറ്റാതിരുന്ന നെയ്മർ ഇന്നലെ കളത്തിൽ ഇറങ്ങി. പരിക്കുമൂലം താരത്തിന് ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങളും നഷ്ടമായിരുന്നു.

    Also Read- ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

    English Summary: Kylian Mbappe became the youngest player to score 100 goals in Ligue 1 when his double powered Paris St Germain to a 4-2 win at Olympique Lyonnais and to the top of the standings on Sunday.The 22-year-old France striker netted either side of the interval with Angel Di Maria and Danilo Pereira also getting on the scoreboard to put PSG on 63 points from 30 games.

    First published:

    Tags: Football News, Mbappe, PSG