വൈറല്‍ ചിത്രത്തിനു മറുപടിയുമായി ജോണ്‍സണ്‍

News18 Malayalam
Updated: November 24, 2018, 8:21 PM IST
വൈറല്‍ ചിത്രത്തിനു മറുപടിയുമായി ജോണ്‍സണ്‍
  • Share this:
മെല്‍ബണ്‍: ഇന്നലെ നടന്ന ഇന്ത്യാ- ഓസീസ് മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നെങ്കിലും മത്സരത്തിനിടയിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ചിത്രം ഐസിസി തന്നെയായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്.

കോഹ്‌ലി സ്‌റ്റോയിനിസിനോട് എന്ത് പറഞ്ഞെന്നാണ് നിങ്ങള്‍ കരുതുന്നെന്ന ക്യാപ്ഷനോടെയായിരുന്നു ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായി നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.


'വിശ്വസിക്കാമോ'; ഇവിടെ പരിശീലനം കാണാനെത്തിയത് അരലക്ഷംപേര്‍

ആരാധകര്‍ക്ക് പുറമെ ചിത്രത്തിന് രസകരമായൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസിന്റെ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. 'എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്രയം മസില്‍ ലഭിച്ചത്' എന്നാണ് കോഹ്‌ലി ഓസീസ് താരത്തോട് ചോദിച്ചതെന്നാണ് ജോണ്‍സണ്‍റെ കമന്റ്. ഐസിസിയുടെ ചിത്രത്തോടൊപ്പം തന്നെ ജോണ്‍സണ്‍ന്റെ മറുപടിയുമായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.First published: November 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading