നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മിതാലി രാജ് ടി20യില്‍ നിന്നും വിരമിക്കുന്നു

  മിതാലി രാജ് ടി20യില്‍ നിന്നും വിരമിക്കുന്നു

  ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കും

  Mithali-Raj

  Mithali-Raj

  • News18
  • Last Updated :
  • Share this:
   മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ട്വന്റി 20യില്‍ നിന്ന് വിരമിക്കുന്നു. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്ക് ശേഷം മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി20യില്‍ നിന്നും വിരമിച്ചാലും ഏകദിനത്തില്‍ താരം തുടര്‍ന്നും കളിക്കും.

   നാളെ തുടങ്ങുന്ന ട്വ20 പരമ്പരയ്ക്കായി ന്യുസീലന്‍ഡിലാണ് മിതാലി ഇപ്പോള്‍. ഇന്ത്യക്കായി 85 ടി20 മത്സരം കളിച്ചിട്ടുള്ള മിതാലി 17 അര്‍ദ്ധസെഞ്ച്വറിയടക്കം 2283 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന് മിതാാലിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

   Also Read:  'വനവാസമോ'; ഇന്ത്യന്‍ ടീം ടി20യ്ക്ക് ഒരുങ്ങുമ്പോള്‍ കോഹ്‌ലി എവിടെയാണ്

   മിതാലിയില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം സെമിയില്‍ പരാജയപ്പെട്ടിരുന്നു. വനിതാ ഏകദിന ക്രിക്കറ്റിലെ ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരം ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ്.

   First published: