'വീണ്ടും ധോണി മാജിക്'; കണ്ണടച്ച് തുറക്കും വേഗത്തില്‍ മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി
Last Updated:
രവീന്ദ്ര ജഡേജയുടെ ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.
അഡ്ലെയ്ഡ്: വിക്കറ്റിനു പിന്നില്‍ വീണ്ടും മിന്നുന്ന പ്രകടനവുമായി എംഎസ് ധോണി. കണ്ണടച്ച് തുറക്കും വേഗത്തില്‍ സ്റ്റംപിങ്ങുമായാണ് ധോണി ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചത്. ഓസീസ് ഇന്നിങ്‌സിന്റെ 28 ാം ഓവറിലായിരുന്നു ഇന്ത്യന്‍ മുന്‍നായകന്‍ തന്റെ വേഗത ഒരിക്കല്‍ കൂടി തെളിയിച്ചത്.
രവീന്ദ്ര ജഡേജയുടെ ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ധോണി ബെയ്ല്‍സ് തെറിപ്പിച്ചതോടെ അമ്പയറുടെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ഓസീസ് താരം കളംവിടുകയും ചെയ്തു. ജഡേജയുടെ ബോള്‍ ഹാന്‍ഡ്‌സ്‌കോമ്പ് സ്വീപ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പന്ത് കൈയ്യിലൊതുക്കിയ ധോണി ബെയ്ല്‍സ് തെറിപ്പിക്കുന്നത്.
OUT! MS Dhoni stumps Peter Handscomb (20) as Ravindra Jadeja strikes! Australia 134/4 in 27.2 overs.#AUSvIND pic.twitter.com/nIYB3M2TZA
— Kaleem Tariq (@kaleemt17) January 15, 2019
advertisement
Also Read: ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്
22 പന്തില്‍ നിന്ന് 20 റണ്ണുമായി നിലയുറപ്പിച്ച് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പിന്റെ മടക്കം. ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 29 ഓവറില്‍ 151 ന് മൂന്ന് എന്ന നിലയിലാണ്.
47 റണ്ണുമായി നായകന്‍ വിരാട് കോഹ്‌ലിയും 23 റണ്ണുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീണ്ടും ധോണി മാജിക്'; കണ്ണടച്ച് തുറക്കും വേഗത്തില്‍ മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി