• HOME
  • »
  • NEWS
  • »
  • sports
  • »
  • Indian of the Year 2022 | സിഎൻഎൻ - ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2022 പുരസ്‌കാരം നീരജ് ചോപ്രയ്ക്ക്

Indian of the Year 2022 | സിഎൻഎൻ - ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2022 പുരസ്‌കാരം നീരജ് ചോപ്രയ്ക്ക്

രാജ്യത്തിന് അഭിമാനിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കുന്നുണ്ടെന്നും കൂടുതല്‍ യുവാക്കള്‍ അത്‌ലറ്റ്ക്‌സില്‍ പങ്കെടുക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഐഒടിവൈയുടെ 12-ാമത് എഡിഷനില്‍ നീരജ് പറഞ്ഞു

  • Share this:
സിഎന്‍എന്‍-ന്യൂസ് 18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ 2022 (CNN-news18 indian of the year 2022) പുരസ്‌കാരം സ്വന്തമാക്കി ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര (neeraj chopra). കായികരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. രാജ്യത്തിന് അഭിമാനിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി നല്‍കുന്നുണ്ടെന്നും കൂടുതല്‍ യുവാക്കള്‍ അത്‌ലറ്റ്ക്‌സില്‍ പങ്കെടുക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഐഒടിവൈയുടെ 12-ാമത് എഡിഷനില്‍ (OITY's 12th edition) നീരജ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് നീരജ് ചോപ്ര.

'' ഹരിയാനയില്‍ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സിനോട് താല്‍പ്പര്യമുണ്ട്. സംസ്ഥാനത്ത് ഒരു കായിക സംസ്‌കാരമുണ്ട്. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 100% പരിശ്രമിക്കണം, തീര്‍ച്ചയായും അവര്‍ക്ക് മാതൃകയാകാന്‍ കഴിയും, '' അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

'' യുവാക്കള്‍ അത്ലറ്റിക്സില്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഇത് ഒരു പ്രത്യേക വികാരമാണ്. സ്റ്റേഡിയത്തില്‍ കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങളുടെ മെഡിറ്റേഷനാണ്, 8-10 മണിക്കൂറിലധികം ഞങ്ങള്‍ അവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്, '' നീരജ് പറഞ്ഞു.

2020ലെ ടോക്കിയോ ഒളിമ്പിക്‌സിലെ വിജയത്തോടെയാണ് നീരജ് കൂടുതല്‍ പ്രശംസ നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് നീരജ് വിജയം സ്വന്തമാക്കിയത്. അങ്ങനെ ഒളിമ്പിക്‌സില്‍ വ്യക്തിഗത കായിക ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി.

മറ്റ് വിജയികള്‍

വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ - നടന്‍ അല്ലു അര്‍ജുന്‍ (സിനിമ), ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (രാഷ്ട്രീയം), പരിസ്ഥിതി പ്രവര്‍ത്തകന്‍ മാരിമുത്തു യോഗനാഥന്‍ (കാലാവസ്ഥാ ആക്ടിവിസ്റ്റ്), നീരജ് ചോപ്ര (കായികം), ഡോ. ശങ്കര ഗൗഡ (സാമൂഹിക പ്രവർത്തനം), സോഹോ കോര്‍പ്പറേഷന്റെ സഹസ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി തോമസ് (സ്റ്റാര്‍ട്ടപ്പുകള്‍).

നടന്‍ സോനു സൂദിന് സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡും, ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് മികച്ച നേട്ടത്തിനുള്ള അവാര്‍ഡും ലഭിച്ചു. നടന്‍ രണ്‍വീര്‍ സിങ്ങിനും മികച്ച നേട്ടത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. മുന്‍ നായകനും 1983 ലോകകപ്പ് ജേതാവുമായ കപില്‍ ദേവ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച കുല്‍സും ഷദാബ് വഹാബിന് സ്പെഷ്യൽ മെൻഷൻ ('special mention') അവാർഡ് അവാര്‍ഡ് ലഭിച്ചു.

Also Read- Roger Binny | ബിസിസിഐ തലപ്പത്ത് അഴിച്ചുപണി; പുതിയ പ്രസിഡന്റാകുന്ന റോജര്‍ ബിന്നി ആര്?

സിഎന്‍എന്‍-ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകളുടെ 12-ാമത് എഡിഷന്‍ ഡല്‍ഹിയില്‍ വെച്ചാണ് നടന്നത്. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അനുരാഗ് താക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കപില്‍ ദേവ്, സാനിയ മിര്‍സ, രണ്‍വീര്‍ സിംഗ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തിന് സംഭാവന നല്‍കിയ വ്യക്തികളെ അഭിനന്ദിക്കുന്നതിനായി 2006 ലാണ് CNN-News18 IOTY അവാര്‍ഡുകള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം വിരാട് കോലി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ആസിഡ് ആക്രമണങ്ങള്‍ തടയുന്ന എന്‍ജിഒകള്‍, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO), നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, ബോക്‌സര്‍ എംസി മേരി കോം, ബോളിവുഡ് നടി ദീപിക പദുക്കോണ്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സിഎന്‍എന്‍-ന്യൂസ്18 ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2022 ല്‍ ആര്‍പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് പ്രസന്റിംഗ് പാര്‍ട്ണറും റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോ-പ്രസന്റിംഗ് പാര്‍ട്ണറുമാണ്.
Published by:Rajesh V
First published: