Paralympics 2024 | ഇന്ത്യക്ക് രണ്ട് മെഡൽ; 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടി ആവണി ലേഖരയും; വെങ്കലവുമായി മോണ അഗർവാളും
- Published by:Vishnupriya S
- news18-malayalam
Last Updated:
Paris Paralympics 2024: പാരീസിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ഇന്ത്യ. ഷൂട്ടർ അവ്നി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്. ഈ ഇനത്തിൽ കൊറിയൻ താരത്തിനാണ് വെള്ളി.
ടോക്കിയോയിലും അവനി സ്വർണം നേടിയിരുന്നു. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചായിരുന്നു അന്നത്തെ നേട്ടം. 11-ാം വയസിൽ നടന്ന ഒരു കാറപകടത്തിലാണ് അവ്നിയുടെ അരയ്‌ക്ക് താഴെ തളർന്നു പോയത്. എന്നാൽ താരത്തിന്റെ നിശ്ചയദാർഢ്യവും മനസും തളർന്നില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 30, 2024 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paralympics 2024 | ഇന്ത്യക്ക് രണ്ട് മെഡൽ; 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടി ആവണി ലേഖരയും; വെങ്കലവുമായി മോണ അഗർവാളും