'ചെറിയ പ്രായത്തിൽ തന്നെ വലിയ റെക്കോർഡ്; പിന്നിൽ കഠിനാധ്വാനം'; വൈഭവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാജസ്ഥാൻ റോയൽസ് താരമായ 14കാരൻ വൈഭവ് സൂര്യവൻഷി ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്
ഐപിഎല്ലിലെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവൻഷിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബീഹാറിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ വീഡിയോ പ്രസംഗത്തിലായിരുന്നു വൈഭവിന്റെ ബാറ്റിംഗ് മികവുകളെ പ്രധാനമന്ത്രി അഭിനന്ദിച്ച് സംസാരിച്ചത്.
"ഐപിഎല്ലിൽ ബീഹാറിന്റെ പുത്രൻ വൈഭവ് സൂര്യവംശിയുടെ അതിശയകരമായ പ്രകടനം ഞാൻ കണ്ടു. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വൈഭവ് ഇത്രയും മികച്ച ഒരു റെക്കോർഡ് നേടി. വൈഭവിന്റെ പ്രകടനത്തിന് പിന്നിൽ ഒരുപാട് കഠിനാധ്വാനമുണ്ട്," മോദി പറഞ്ഞു. ഏകമനസ്സോടെയുള്ള പരിശീലനവും വലിയ വെല്ലുവിളികൾക്ക് തയ്യാറാകാൻ വേണ്ടി കളിച്ച നിരവധി മത്സരങ്ങളും സൂര്യവംശിയുടെ വിജയത്തിന് കാരണമായെന്നും ഇത് യുവാക്കളെ കഠിനാധ്വാനം ചെയ്യാനും തീവ്രമായി മത്സരിക്കാനും പ്രോത്സാഹിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു.
"തന്റെ കഴിവിനെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ അവൻ വ്യത്യസ്ത തലങ്ങളിലായി നിരവധി മത്സരങ്ങൾ കളിച്ചു. നിങ്ങൾ കൂടുതൽ കളിക്കുന്തോറും കൂടുതൽ തിളങ്ങും. കഴിയുന്നത്ര മത്സരങ്ങളിൽ പങ്കെടുക്കുന്നത് വളരെ പ്രധാനമാണ്. എൻഡിഎ സർക്കാർ എല്ലായ്‌പ്പോഴും അതിന്റെ നയങ്ങളിൽ അതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്."
advertisement
നമ്മുടെ കായികതാരങ്ങൾക്ക് പുതിയ കായിക ഇനങ്ങൾ കളിക്കാൻ അവസരം നൽകുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഗട്ക, ഖോ-ഖോ, മൽഖംഭ്, യോഗാസന എന്നിവ ഉൾപ്പെടുത്തിയത്. വുഷു, ലോൺ ബോൾസ്, റോളർ സ്കേറ്റിംഗ് തുടങ്ങി നിരവധി പുതിയ കായിക ഇനങ്ങളിൽ നമ്മുടെ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തന്റെ സർക്കാരിന്റെ നയരൂപീകരണത്തിൽ കായിക വിനോദങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ടെന്നും മോദി പറഞ്ഞു.
ബീഹാറിലെ സമസ്തിപൂർ സ്വദേശിയാണ് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 05, 2025 8:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചെറിയ പ്രായത്തിൽ തന്നെ വലിയ റെക്കോർഡ്; പിന്നിൽ കഠിനാധ്വാനം'; വൈഭവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


