ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പോർച്ചുഗൽ പരിശീലകന്‍ ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി. 2024 യൂറോ കപ്പ് വരെ സാന്റോസുമായി പോർച്ചുഗൽ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ മൊറോക്കോയോടുള്ള പരാജയവും സൂപ്പർ താരം റൊണോൾഡെയെ ബെഞ്ചിലിരുത്തിയതിനും വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സന്റോസിന്റെ പുറത്താക്കൽ.
മൊറോക്കോയ്‌ക്കെതിരായ നിർണായക മത്സരത്തില്‍ റൊണാള്‍ഡോയെ ബെഞ്ചില്‍ തുടരാന്‍ വിടാന്‍ സാന്റോസ് എടുത്ത തീരുമാനത്തോട് നിരവധി വിമർശനങ്ങൾ ഉയർന്നത്. കൂടെ നിന്ന എല്ലാവരോടുമുള്ള നിറഞ്ഞ നന്ദിയോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് സാന്റോസ് പറയുന്ന വിഡിയോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read-‘ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും’; ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്
2014ലാണ് പോർച്ചുഗല്‍ പരിശീലക സ്ഥാനത്തേക്ക് സാന്റോസ് എത്തുന്നത്. യൂറോ 2016ലും തുടര്‍ന്ന് 2019ലെ നേഷന്‍സ് ലീഗ് കാമ്പെയ്‌നിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്. ഖത്തറില്‍ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും പോര്‍ച്ചുഗല്‍ അവസാന 16 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 ന് തോല്‍പ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തിയത്. ഈ മത്സരത്തിൽ റൊണോൾഡോയെ ആദ്യ ലൈനപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗൽ പരാജയപ്പെട്ടത്. അമ്പത്തിയൊന്നാം മിനുട്ടിൽ കൃസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.