ലോകചാമ്പ്യന്മാരായി അർജന്റീന. ലയണൽ മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഇനി ഒരു ലോകകപ്പ് കളിക്കാൻ മെസി എന്ന മജീഷ്യൻ അർജന്റീനയ്ക്കായി എത്തില്ല.
ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തുമ്പോൾ മുന്നിൽ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ് മെസി എന്ന മാന്ത്രികൻ. ഫൈനലിൽ പെനാൽറ്റി ഉൾപ്പെടെ രണ്ടു ഗോളുകൾ അർജന്‍റീനയ്ക്കായി നേടി. ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്.
Also Read-പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോകചാമ്പ്യന്മാർ
ലൂസൈലിൽ നിറഞ്ഞുനിന്ന ആരാധക വൃന്ദത്തിന് മുന്നിൽ പൊന്നിൻ കപ്പിൽ മുത്തമിടുമ്പോള്‍ ഒരു ജനതയുടെ വികാരമാണ് പൂത്തലഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റൊസാരിയോ തെരുവുകളിലേക്ക് ആ ലോകകപ്പ് എത്തുന്നു.
മത്സരത്തിന്‍റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്‍റീനയ്ക്ക് ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
Also Read-ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഗോള്‍ നേടുന്ന ആദ്യ താരമായി മെസി; ആറു ഗോളിൽ നാലും പെനാല്‍റ്റി
അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോകചാമ്പ്യന്മാർ. 4-3 എന്ന സ്കോറിനാണ് അർജന്‍റീന ഷൂട്ടൌട്ടിൽ വിജയിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവർ ലക്ഷ്യം കണ്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.