ICC World Cup 2019: രാഹുലും വീണു; ഇന്ത്യക്ക് ജയിക്കാന്‍ 108 പന്തില്‍ 89 റണ്‍സ്

Last Updated:

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 32 ഓവറില്‍ 139 ന് 3 എന്ന നിലയിലാണ് ഇന്ത്യ

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 139 റണ്‍സുള്ളപ്പോഴാണ് കെഎല്‍ രാഹുല്‍ മടങ്ങിയിരിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 32 ഓവറില്‍ 139 ന് 3 എന്ന നിലയിലാണ് ഇന്ത്യ.
26 റണ്‍സാണ് രാഹുല്‍ നേടിയത്. 18 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും 8 റണ്‍സെടുത്ത ധവാനുമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായിരിക്കുന്നത്. 102 പന്തില്‍ 84 റണ്‍സോടെ രോഹിത് ശര്‍മയും എംഎസ് ധോണിയുമാണ് ക്രീസില്‍.
Also Read: 'ഉപനായകന്‍ നയിക്കുന്നു' രോഹിത്തിന് അര്‍ധ സെഞ്ച്വറി; കരുതലോടെ ഇന്ത്യ
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: രാഹുലും വീണു; ഇന്ത്യക്ക് ജയിക്കാന്‍ 108 പന്തില്‍ 89 റണ്‍സ്
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All
advertisement