IPL 2021 | അടിമുടി മാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്, സ്റ്റോക്‌സിനും ബട്ട്‌ലര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
അതേ സമയം രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റണും പരിക്കിന്റെ പിടിയിലായെന്നാണ് വിവരം.
യുഎഈയില്‍ നടക്കുന്ന ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാം ഘട്ടത്തില്‍ നിന്ന് പിന്‍മാറിയ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്ട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും രാജസ്ഥാന്‍ റോയല്‍സ് പകരക്കാരെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ എവിന്‍ ലൂയിസിനെയും ഒഷെയ്ന്‍ തോംസണെയുമാണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ഒഷെയ്ന്‍ തോമസ് മുമ്പ് രാജസ്ഥാനില്‍ കളിച്ചിട്ടുള്ള താരമാണ്.
OT in the chat. 😉
Welcome back to the #RoyalsFamily, Oshane 🔥 pic.twitter.com/V9nQqRfJxf
— Rajasthan Royals (@rajasthanroyals) August 31, 2021
മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റില്‍നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറിനും പകരക്കാരായാണ് ഇരുവരും ടീമിലെത്തുന്നത്.
advertisement
2019 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കാണിച്ചിട്ടുള്ള ഒഷെയ്ന്‍ തോമസ് നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി 20 ഏകദിനങ്ങളിലും 17 ടി20കളിലും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 27 വിക്കറ്റും ടി20 ക്രിക്കറ്റില്‍ 19 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്. അതേസമയം, മുംബൈ ഇന്ത്യന്‍സില്‍ നേരത്തെ കളിച്ചിട്ടുള്ള താരമാണ് എവിന്‍ ലൂയിസ്. വെടിക്കെട്ട് ഓപ്പണറായ താരം 16 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 430 റണ്‍സ് നേടിയിട്ടുണ്ട്.
OFFICIAL: Evin Lewis is a Royal. 💥
Thanks bro @CricCrazyJohns 😂👌#RoyalsFamily https://t.co/zA7UlcZM6w pic.twitter.com/u9MZMZLfRa
— Rajasthan Royals (@rajasthanroyals) August 31, 2021
advertisement
രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരുടെയും വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സ് മാനസിക പ്രശ്നം നേരിടുന്നതിനാല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റോക്സ് കളിച്ചേക്കും.
അതേ സമയം രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റണും പരിക്കിന്റെ പിടിയിലായെന്നാണ് വിവരം. രണ്ടാം പാദം കളിക്കാന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും പരിക്കേറ്റതിനാല്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. ലിവിങ്സ്റ്റണ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ രാജസ്ഥാനെ സംബന്ധിച്ച് അത് കടുത്ത തിരിച്ചടി തന്നെയാണ്. നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് രാജസ്ഥാന്‍ റോയല്‍സ്.
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം ആവേശകരമായി പുരോഗമിക്കവെയാണ് താരങ്ങളിലേക്ക് കോവിഡ് വ്യാപനം പടര്‍ന്നുപിടിച്ചതും പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നതും. ആദ്യ പാദത്തില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ക്ക് ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചിരുന്നു.
യു എ ഈയില്‍ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | അടിമുടി മാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്, സ്റ്റോക്‌സിനും ബട്ട്‌ലര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചു