• HOME
 • »
 • NEWS
 • »
 • sports
 • »
 • സ്റ്റംപ് ഉപയോഗിച്ച് മലയാളി ബാലന്റെ അസാധ്യ ബാറ്റിങ്; ഒൻപതുകാരൻ വിഘ്നജിനെ ഏറ്റെടുക്കാൻ രാജസ്ഥാൻ റോയൽസ്

സ്റ്റംപ് ഉപയോഗിച്ച് മലയാളി ബാലന്റെ അസാധ്യ ബാറ്റിങ്; ഒൻപതുകാരൻ വിഘ്നജിനെ ഏറ്റെടുക്കാൻ രാജസ്ഥാൻ റോയൽസ്

ഒറ്റ സ്റ്റംപുകൊണ്ട് ഡിഫന്‍സും, ഡ്രൈവും, സ്ക്വയര്‍ ഡ്രൈവും, പുള്‍ ആന്‍ഡ് ഹുക്കും. നെറ്റ്സിലെ ഒന്‍പതുവയസുകാരന്റെ ഈ മാസ്മരിക പ്രകടനംകണ്ട് അന്തംവിട്ടവർ ഏറെയാണ്.

വിഘ്നജ് പ്രജിത്ത്

വിഘ്നജ് പ്രജിത്ത്

 • Share this:
  ഒരു സ്റ്റംപ് ഉപയോഗിച്ച് അസാധ്യമായി ബാറ്റുചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കുഞ്ഞുപ്രതിഭ വിഘ്നജ് പ്രജിത്തിനെ ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ ഐപിഎൽ ടീമായ രാജസ്ഥാന്‍ റോയല്‍സ്. തൃശൂരിലെ 9 വയസ്സുകാരന് ക്രിക്കറ്റിലെ വമ്പന്‍ ടീം പരിശീലനം അടക്കമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഘ്നജിന്റെ ബാറ്റിങ് കണ്ട് ആകൃഷ്ടനായ രാജസ്ഥാൻ റോയല്‍സ് മാനേജര്‍ റോമി ബിന്ദറാണ് ഭാവികാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ക്ലബ്ബിന്റെ താത്പര്യം അറിയിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

  കഴിഞ്ഞദിവസം വിഘ്നജിന്റെ അച്ഛന്‍ പ്രജിത്തുമായി റോമി ബിന്ദർ ഇക്കാര്യം സംസാരിച്ചു. പരിശീലനമടക്കമുള്ളവ ഏറ്റെടുക്കാമെന്ന് ക്ലബ്ബ് അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ വഴിയാണ് താന്‍ കളിയുടെ വീഡിയോ കണ്ടതെന്നും റോമി വ്യക്തമാക്കി.

  Also Read- Covid 19 | പ്രസീദ് കൃഷ്ണയ്ക്ക് കോവിഡ്; ഇന്ത്യൻ ടീം ആശങ്കയിൽ

  ഒറ്റ സ്റ്റംപുകൊണ്ട് ഡിഫന്‍സും, ഡ്രൈവും, സ്ക്വയര്‍ ഡ്രൈവും, പുള്‍ ആന്‍ഡ് ഹുക്കും. നെറ്റ്സിലെ ഒന്‍പതുവയസുകാരന്റെ ഈ മാസ്മരിക പ്രകടനംകണ്ട് അന്തംവിട്ടവർ ഏറെയാണ്. ലോക്ഡൗണ്‍ കാലത്ത് ബാറ്റുപൊട്ടിയപ്പോള്‍ തുടങ്ങിയ സ്റ്റംപ് പരിശീലനം ഏകാഗ്രത കൂട്ടി. അണ്ടര്‍ 14 മത്സരത്തില്‍ എട്ടാം വയസില്‍ അര്‍ധ സെഞ്ചുറി നേടിയും വിഘ്നജ് കഴിവ് തെളിയിച്ചിട്ടുണ്ട്. യു കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രാദേശിക ക്രിക്കറ്റ് കോച്ചുമാരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

  Also Read- ബയോബബിൾ അവസാനിപ്പിച്ച് ന്യൂസിലൻഡ് താരങ്ങൾ മാലിദ്വീപിലേക്ക്, സീഫേർട്ടിന് കോവിഡ്

  തൃശൂരില്‍ താമസിക്കുന്ന ഫ്‌ളാറ്റിന് മുകളിലെ താത്കാലിക നൈറ്റ്സിലെ ഒറ്റ സ്റ്റമ്പ് പരിശീലനമാണ് വൈറലായത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെടുത്ത വീഡിയോ രണ്ടുദിവസം മുമ്പ് ഒരു ക്രിക്കറ്റ് പേജില്‍ വന്നതോടെ 53 ലക്ഷം പേര്‍ കണ്ടു. പല ഗ്രൂപ്പുകളിലും വീഡിയോ ചര്‍ച്ചയായി. ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ കുഞ്ഞുതാരത്തെ അഭിനന്ദനം കൊണ്ട് മൂടി. കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ ക്ലബ്ബ് സിഡ്നി സിക്‌സേഴ്സ് പരിശീലകന്‍ ഗ്രെഗ് ഷിപ്പേര്‍ഡും സാമൂഹിക മാധ്യമത്തിലൂടെ വിഘ്നജിനെ അഭിനന്ദിച്ചിരുന്നു.

  Also Read- 'ഒരു മത്സരത്തിന്റെ പേരിൽ അവനെ ഒഴിവാക്കുന്നത് കടുപ്പമാണ്'; ആശിഷ് നെഹ്റ  Also Read- എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു;സൂചന നൽകി ഗ്രെയിം സ്മിത്

  തൃശൂര്‍ ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ സതീഷ് പിള്ള, ഗിരി പ്രസാദ് എന്നിവര്‍ക്കുകീഴിലാണ് നിലവിൽ വിഘ്നജ് പരിശീലനം നടത്തുന്നത്. ദിവസം അഞ്ച് മണിക്കൂറോളം ക്രിക്കറ്റ് പരിശീലിക്കുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ കടുത്ത ആരാധകനായ വിഘ്നജ് തൃശ്ശൂരിലെ ടോപ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജനറല്‍ മാനേജര്‍ പ്രജിത്തിന്റെയും അഡ്വ. കെ. വിദ്യയുടെയും മകനാണ്.
  Published by:Rajesh V
  First published: