ടെസ്റ്റ് ക്രിക്കറ്റിലെ കിരീടം ചൂടാത്ത മറ്റൊരു രാജാവ് കൂടി വിടവാങ്ങുന്നു

Last Updated:
കൊളംബോ: ക്രിക്കറ്റ് ലോകത്ത് താരങ്ങള്‍ തങ്ങളെ അടയാളപ്പെടുത്തുക ടെസ്റ്റ് ക്രിക്കറ്റിലെ മകവ് കൊണ്ടാണ്. എന്നാല്‍ ടെസ്റ്റില്‍ എത്ര അത്ഭുതങ്ങള്‍ സൃഷ്ടിച്ചാലും പരിമിത ഓവറില്‍ തിളങ്ങാന്‍ കഴിയാത്ത താരങ്ങളും വിരമിച്ച താരങ്ങളും ആരാധകര്‍ക്കരുടെ മനസ് കീഴടക്കാറില്ല. അത്തരത്തിലൊരു ഇതിഹാസമാണ് ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്ത്. മുത്തയ്യ മുരളീധരന് ശേഷം ശ്രീലങ്കന്‍ സ്പിന്നാക്രമണത്തെ നയിച്ച ഹെരാത്ത് ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് പിന്നാലെ കളിമതിയാക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. 92 മത്സരങ്ങളില്‍ നിന്ന് 430 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെരാത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ വജ്രായുധമാണ്. ലോക ക്രിക്കറ്റിലെ പത്താമത്തെ വിക്കറ്റ് വേട്ടക്കാരനും ശ്രീലങ്കന്‍ താരങ്ങളിലെ രണ്ടാമനുമാണ് ഹെരാത്ത്. സഹതാരമായിരുന്ന സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഹെരാത്തിനു മുന്നിലുള്ള നാട്ടുകാരന്‍. 800 വിക്കറ്റുകളാണ് മുരളിയുടെ നേട്ടം.
രംഗന ഹെരാത്ത്
advertisement
ലോക ക്രിക്കറ്റിലെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മൂന്ന് താരങ്ങളെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം മുന്നില്‍ നില്‍ക്കെയാണ് ഹെരാത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (431), സ്റ്റുവര്‍ട്ട് ബ്രോഡ് (433), കപില്‍ദേവ് (434) എന്നിവരാണ് താരത്തിന്‍രെ തൊട്ട് മുന്നിലുള്ളത്.
advertisement
1999 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹെരാത്തിന് മുരളീധരന്റെ പ്രതാപ കാലത്ത് അദ്ദേഹത്തിന്റെ പിന്നില്‍ മാത്രമായിരുന്നു ടീമിലെ സ്ഥാനം. മുരളീധരന്‍ വിരമിച്ച ശേഷം 2010 ലാണ് ഹെരാത്ത് ടീമിന്റെ അവിഭാജ്യഘടകമായി മാറുന്നത്. 1999 ല്‍ ഓസീസിനെതിരെ അരങ്ങേറ്റം കുറിച്ച ഗാലെയില്‍ തന്നെയാണ് നാല്‍പ്പത് കാരന്റെ വിരമിക്കല്‍ ടെസ്റ്റും നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റ് ക്രിക്കറ്റിലെ കിരീടം ചൂടാത്ത മറ്റൊരു രാജാവ് കൂടി വിടവാങ്ങുന്നു
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement