'പിഴച്ചത് ഗോൾ കീപ്പർമാർക്ക്'; സമനിലക്കളിയുമായി കൊൽക്കത്തയും ജംഷഡ്പൂരും; ഗോളുകൾ കാണാം
Last Updated:
ജംഷഡ്പൂർ: ഐഎസ്എല്ലിൽ സമനിലക്കളികൾ തുടരുന്നു. സൂപ്പർ സൺഡേയിൽ ജംഷഡ്പൂരിൽ നടന്ന മത്സരത്തിൽ 1- 1 നാണ് എടികെ കൊൽക്കത്തയും ജംഷഡ്പൂർ എഫ്സിയും സമനിലയിൽ പിരിഞ്ഞത്. മലയാളികളുടെ പ്രിയങ്കരനായ കൊപ്പലാശാന്റെ കഴിഞ്ഞ സീസണിലെ ടീമും ഈ സീസണിലെ ടീമും കൊമ്പുകോർക്കുന്നെന്ന പ്രത്യേകതയുമായിട്ടായിരുന്നു മത്സരം ആരംഭിച്ചത്.
ഗോൾ കീപ്പർമാരുടെ പിഴവിൽ നിന്നായിരുന്നു ഇരുടീമുകളും ഗോൾ നേടിയത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി കളിച്ച ജംഷഡ്പൂരാണ് മത്സരത്തിന്റെ 35 ാം മിനിട്ടിൽ ആദ്യഗോൾ നേടിയത്. സെര്‍ജിയോ സിഡോണ്‍ച്ചയായിരുന്നു ഗോൾ സ്കോറർ. താരമെടുത്ത ഫ്രീക്രിക്ക് എതിർ താരങ്ങൾ തീർത്ത പ്രതിരോധ കോട്ടയ്ക്ക് ഇടയിലൂടെ കൊൽക്കത്തൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ മുന്നില്‍ക്കുത്തി വലയില്‍ പതിക്കുകയായിരുന്നു. ഭട്ടാചര്യയ്ക്ക് എളുപ്പത്തില്‍ തടയാമായിരുന്ന കിക്കായിരുന്നു സിഡോണ്‍ച്ചയുടേത്.
advertisement
ഗോളിന് പിന്നാലെ ഇരുടീമുകളും ഉണർന്ന് കളിക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ എടികെ ലക്ഷ്യം കാണുകയും ചെയ്തു. മാനുവല്‍ ലാന്‍സറോട്ടയുടെ കോര്‍ണര്‍ ജംഷഡ്പൂര്‍ ഗോളി സുഭാഷിഷ് റോയിലെ കബളിപ്പിച്ച് വലയില്‍ പതിക്കുകയായിരുന്നു.
.@JamshedpurFC বনাম @ATKFC ম্যাচ ১-১ গোলে অমীমাংসিত।
আরও ভিডিও দেখুনঃ https://t.co/mrtZlxvu6i #ISLRecap #LetsFootball #JAMKOL #FanBannaPadega #HeroISL pic.twitter.com/4uyNjZb8LS
— Indian Super League (@IndSuperLeague) October 21, 2018
advertisement
ഇന്നത്തെ സമനിലയോടെ നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് എ.ടി.കെയുടെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയ ജംഷഡ്പൂർ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2018 10:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പിഴച്ചത് ഗോൾ കീപ്പർമാർക്ക്'; സമനിലക്കളിയുമായി കൊൽക്കത്തയും ജംഷഡ്പൂരും; ഗോളുകൾ കാണാം